Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 05:41 IST
Share News :
ദുബായ്: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദുബായിൽ മരണപ്പെട്ടു. കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരൻ (48) ആണ് ഹൃദയാഘാതത്തെതുടർന്ന് ദുബായിൽ മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം പ്രജീഷിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഗ്ലോബൽ തിക്കോടിയൻ ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് പ്രജീഷ് നിയമിതനായത്.
20 വർഷം മുമ്പ് യുഎഇയിൽ എത്തിയ പ്രജീഷ്, ദുബായ് എയർപോർട്ട് ഫ്രീ സോൺ അതോറിറ്റിയിൽ ഒരു ലോജിസ്റ്റിക് കമ്പനിയുടെ ഡോക്യുമെന്റ് ക്ലിയറിംഗ് വിഭാഗത്തിലായിരുന്നു പ്രജീഷ് ജോലി ചെയ്തിരുന്നത്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.
Follow us on :
Tags:
More in Related News
Please select your location.