Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഫുട്ബോൾ ടൂൺമെന്റുമായി പ്രവാസി മലയാളികളുടെ ബോധവൽക്കരണം

23 Mar 2025 00:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: നാട്ടിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഒമാനിലെ പ്രവാസികളായ ഫുട്ബോൾ പ്രേമികളും, കളിക്കാരും, അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നുകൊണ്ട് ഫുട്ബോൾ ടൂർണമെന്റിലൂടെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 

"സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫുട്ബോൾ" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ഗുബ്ര ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂൺമെൻറ് യുണൈറ്റഡ് കാർഗോ എംഡി നിയാസ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 

ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങിൽ കളിക്കാരും, ഒഫീഷ്യൽസും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗൗരവകരമായ കലാ കായിക ഇടപെടലുകളിൽ നിന്നും അകന്നു നിൽക്കുന്നതും, തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്നതും ആണ് ലഹരി പോലുള്ള ദുശീലത്തിലേക്കു കുട്ടികൾ അടുക്കുന്നത് എന്നും, ആദ്യം വെറുമൊരു രസത്തിനു ഉപയോഗിക്കുന്ന ലഹരി പിന്നീട് അതിനു അടിമപ്പെടുന്ന ദുരന്തത്തിലേക്കും എത്തുന്നത് എന്നും , ഫുട്ബാൾ പോലുള്ള ലഹരി ഒരിക്കൽ രുചിച്ചാൽ പിന്നെ അതായിരിക്കും ജീവിതത്തിലെ വലിയ സമ്പാദ്യം എന്ന് നിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് പറഞ്ഞു. 

നാല് ടീമുകൾ റൌണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ച ടൂർണമെന്റിൽ സ്റ്റോറി ഹൗസ് ജേതാക്കളായി. യുണൈറ്റഡ് കാർഗോ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. 

മികച്ച കളിക്കാരനായി സാബിത്തിനെയും , ഗോൾ കീപ്പറായി ജിയാദിനെയും തിരഞ്ഞെടുത്തു . വിജയികൾക്കുള്ള ട്രോഫി റംല അബ്ദുൾഖാദറും, റണ്ണേഴ്‌സിനുള്ള ട്രോഫി ലൈബു മുഹമമ്മദും വിതരണം ചെയ്തു . ചടങ്ങിൽ സിയാദ് സ്വാഗതവും, ലെബീഷ് നന്ദിയും പറഞ്ഞു. സിയാദ് ഉണിച്ചിറ പരിപാടികൾക്ക് നേതൃത്വം നൽകി.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News