Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി

22 Jun 2024 22:49 IST

Enlight News Desk

Share News :

ന്യൂഡല്‍ഹി: ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. 

പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നീറ്റ് യു ജി, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിലാണ് മാറ്റിവെക്കുന്നത്.


നീറ്റ് യു ജി, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുടെ പശ്ചാതലത്തിൽ ജൂണ്‍ 25നും 27നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സിഎസ്ഐആര്‍ യുജിസി-നെറ്റ് പരീക്ഷയും മാറ്റിവച്ചിരുന്നു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി.

Follow us on :

More in Related News