Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹുസൈൻ കാരാടിയ്ക്ക് നാടിൻ്റെ അന്ത്യാഞ്ജലി

05 Apr 2024 22:27 IST

- VarthaMudra

Share News :

താമരശ്ശേരി:

അന്തരിച്ച എഴുത്തുകാരൻ ഹുസൈൻ കാരാടിയ്ക്ക് യാത്രാമൊഴി നൽകി ജന്മനാട്. വ്യാഴാഴ്ച രാത്രി അന്തരിച്ച ഹുസൈൻ കാരാടിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ

 അദ്ദേഹത്തിൻ്റെ വെഴുപ്പൂർ പുതുകുടിവീട്ടിലും പൊതുദർശനത്തിന് വെച്ച് താമരശ്ശേരി കാരാടി ഗവ.യു.പി. സ്കൂളിലുമെത്തി. അദ്ദേഹം സ്കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിൽ സുഹൃത്തുക്കളും നാട്ടുകാരും കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു.

 വെള്ളിയാഴ്ച രാവിലെ 8.15 മുതൽ 9.15 വരെയായിരുന്നു പൊതു ദർശനം. എഴുത്തുകാരായ എം.എൻ.കാരശ്ശേരി, ശിഹാബുദ്ദീൻ പൊയ്ത്തിൻ കടവ്, പുതുകുടിബാലചന്ദ്രൻ, കെ.പി. കുഞ്ഞാമു, ബാപ്പുവാവാട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.അഷ്റഫ് , താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പച്ചു. 

9.30 ഓടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കെടവൂർ ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് മകൻ മുനീറലി നേതൃത്വം നൽകി. തുടർന്ന് കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. അനുശോചനം അറിയിക്കാൻ എം.എൽ.എമായ ഡോ. എം.കെ. മുനീർ, നജീബ് കാന്തപുരം ഉൾപ്പെടെയുള്ളവർ ഹുസൈൻ കാരാടിയുടെ വീട്ടിലെത്തി. 

 താമരശ്ശേരി പൗരാവലിയുടെ യോഗം ഹുസൈൻ കാരാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. വി.എം. ഉമ്മർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷ്റഫ്, അഡ്വ. ജോസഫ് മാത്യു, ഹാഫിസ് റഹ്മാൻ, ടി.കെ. അരവിന്ദാക്ഷൻ, കെ. പ്രഭാകരൻ നമ്പ്യാർ, വി.കെ. അഷ്റഫ്, സി.സി. ആൻഡ്രൂസ്, അവിടനല്ലൂർ നാരായണൻ, ടി.ആർ. ഓമനകുട്ടൻ, നവാസ് ഈർപ്പോണ തുടങ്ങിയവർ സംസാരിച്ചു. 


Follow us on :

More in Related News