Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 19:34 IST
Share News :
മുക്കം : നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ച് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും മുക്കം അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കാരശ്ശേരി ഓടത്തെരുവിലാണ് സംഭവം. മഞ്ചേരി സ്വദേശി അമീർ(30), മലപ്പുറം സ്വദേശി പ്രസാദ് (35)എന്നിവർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് നിന്ന് ഭക്ഷ്യ വിഭവങ്ങളുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഐഷർ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡാഷ്ബോർഡ്, സ്റ്റിയറിങ് ഉൾപ്പെടെ ശരീരത്തിൽ അമർന്നു രണ്ടുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്തെടുക്കാനാവാത്തതിനാൽ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ഓഫീസർ പയസ് അഗസ്റ്റിൻ, സേനാംഗങ്ങളായ എം സി സജിത്ത് ലാൽ, പി ടി അനീഷ്, വി സലീം, കെ എം ജിഗേഷ്, കെ പി അജീഷ്, ജെ അജിൻ, എം വി അരുൺ, എം അഭിനവ്, എം കെ നിഖിൽ, ശ്യാം കുര്യൻ, ബി അശ്വിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.