Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 22:48 IST
Share News :
മുക്കം: സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ നാടൻപാട്ട് ശിൽപശാലയും ,ഫോക് ലോർ ക്ലബ്ബിൻ്റെ ഉദ്ഘാടനവും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള പാട്ടുകളാണ് കേരളത്തിലെ നാടൻ പാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നും നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ് എന്നും മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല എന്നും അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീൻ മാല. കൊല്ല വർഷം 782 ൽ കോഴിക്കോട് ഖാളിയും,ഖാദിരിയ്യ സൂഫി യതിയും, അറബി മലയാള ഭാഷാകവിയും, ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ് എന്ന അറിവും നാടൻ പാട്ടിൻ്റെ ഘടന, വായ്ത്താരികൾ ,മാപ്പിളപ്പാട്ടിൻ്റെ ചരിത്രം തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ പാട്ടു പാടി അവതരിപ്പിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. ചേളന്നൂർ പ്രേമൻ, ഒ ടി വി ചൂലൂർ എന്നിവർ നാടൻപാട്ട് ശിൽപാശാലയിൽ ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡൻറ് സി.ടി .കുഞ്ഞോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഇ .യഅക്കൂബ് ഫൈസി മുഖ്യാതിഥിയായി. ക്ലബ്ബിന് ഫോക് ലോർ അക്കാദമി അനുവദിച്ച അഫിലിയേഷൻ സർട്ടിഫിക്കറ്റ് കോയ കാപ്പാട് മാനേജർ യഅക്കൂബ് ഫൈസിക്ക് കൈമാറി. എ.കെ കദീജ, പി സി മുജീബ് റഹിമാൻ, അബ്ദുചാലിൽ, പി.പി .മമ്മദ് കുട്ടി, സി .കെ.അഹമ്മദ് ബഷീർ ,ടി.ബേനസീറ, കെ.എ ആയിഷ, മജീദ് പൂതൊടി, പി.ടി.അബ്ദു സലീം, വി.ശ്രീജിത്ത്, പി.കെ.ഫിറോസ്, പി.കെ.സബീൽ, ദിനേശ് .എൻ .കെ, എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ്.എൻ, ജാഷിദ.പി.പി., വസീത.വി, ഷഹനാസ്.പി .പി, ഷാമിൽ റബാഹ്.കെ, ഹൃദിക് രാജ് .എസ്, അബ്ദുൽ നസീർ, അഞ്ചു പർവ്വീൻ , നാജിയ, ശബാന.സി.എ.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.