Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 08:02 IST
Share News :
പൊൻകുന്നം: ദേശീയപാതയിൽ ചേപ്പുംപാറയിൽ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പി.എസ്.സാബിൻ(34), അരുൺ ബേബി(34), ആർ.രാഹുൽ(31), രാഹുൽ രാജൻ(33) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് 5.30ന് ചേപ്പുംപാറയിൽ വെച്ച് കാർ യാത്രക്കാരായ ഇടക്കുന്നം പുത്തൻവീട്ടിൽ ഷഹിൻ ഷാജി(30), ഭാര്യ ഫാത്തിമ സുമയ്യ(24), മകൾ മൂന്നുവയസുകാരി മെഹ്സ മറിയം എന്നിവർക്കുനേരെയായിരുന്നു അതിക്രമം.
പരിക്കേറ്റ ഷഹിൻ ഷാജി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ചങ്ങനാശ്ശേരിയിൽ വിവാഹത്തിൽ പങ്കെടുത്ത് ഇടക്കുന്നത്തേക്ക് മടങ്ങുകയായിരുന്നു ഷഹിനും കുടുംബവും. ചേപ്പുംപാറയിൽ സുഹൃത്ത് നിൽക്കുന്നതുകണ്ട് വാഹനം നിർത്തി സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയവർക്ക് കടന്നുപോകാൻ കാർ മാറ്റണമെന്നാവശ്യപ്പെട്ട് തർക്കമുണ്ടായി. ബൈക്ക് കടന്നുപോകാൻ സ്ഥലമുണ്ടെന്ന് ഷഹിൻ പറഞ്ഞപ്പോൾ കാറിന്റെ വശത്തുകൂടി ഉരച്ചുകൊണ്ടും കണ്ണാടി തിരിച്ചൊടിച്ചും ബൈക്ക് മുൻപിലേക്ക് കയറ്റിവെച്ചു. ഇത് ചോദ്യം ചെയ്ത ഷഹിനെ ഹെൽമെറ്റ് കൊണ്ട് ഇടിക്കുകയും പിന്നീട് സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. അറസ്റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Follow us on :
More in Related News
Please select your location.