Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 19:45 IST
Share News :
കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25വാർഷിക പദ്ധതിയിലുൾപ്പെട്ട സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ബ്ലോക്ക്പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: ജോൺസൻ കൊട്ടുകാപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തലയോലപ്പറമ്പ് ഡി ബി കോളേജ് പ്രിൻസിപ്പാൾ ഡോ: ആർ അനിത സ്കൂ ളുകൾക്കുള്ള ബുക്കുകളുടെ വിതരണം നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ P K സ്വാഗതമാശംസിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രുതിദാസ്, ശ്രീ സ്കറിയവർക്കി ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ശ്രീ. പി വി സുനിൽ ,ശ്രീമതി നയനാ ബിജു, ശ്രീ അമൽ, ശ്രീ കൈലാസ് നാഥ്,ശ്രീമതി തങ്കമ്മ വർഗ്ഗീസ്, എന്നിവർ ആശംസയറിയിച്ചു
ബ്ലോക്ക്പഞ്ചായത്തിലെ 23 സ്കൂളുകളിലെ കുട്ടികളും , അധ്യാപകരും ലൈബ്രറികൾക്കുള്ള ബുക്കുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സെലീനാമ്മ ജോർജ്ജ് കൃതജ്ഞത പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.