Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 14:53 IST
Share News :
മസ്‌കറ്റ്: 'മോളെ ചിരിയെടി പുതുമാരൻ വരുന്നിതാ.. മോഹം അലതല്ലും കുസൃതിക്കാരൻ..., വടക്കേ മലബാറിലെ മുസ്ലിം കല്യാണ വീടുകളിൽ പഴയ കാലത്ത് ഉയർന്നു കേട്ടിരുന്ന മുട്ടി പാട്ടിന്റെ വരികളിൽ ഒന്നാണിത്. അന്നത്തെ കല്യാണ വീടുകളിൽ വലിയ ആഘോഷമായി അവതരിപ്പിച്ചിരുന്ന ഒരു കലാ രൂപമായിരുന്നു മുട്ടിപ്പാട്ട്. ഗായക സംഘം ഉയർത്തിയ ആഘോഷവും, ആവേശവും ചില്ലറയായിരുന്നില്ല.
കല്യാണ പുതിയാപ്പിള പുതുപ്പെണ്ണിന്റെ വീട്ടിലേക്ക് പുറപ്പെടാൻ നേരവും, മണവാട്ടിയുടെ വീട്ടിലേക്ക് എത്തുന്ന നേരവും മൈലാഞ്ചി കല്യാണത്തിനും, മുട്ടിപ്പാട്ടിന്റെ താളം ഉയർന്നു നിൽക്കും. സമ്പന്നരുടെ കല്യാണങ്ങളിൽ രാവേറെ വരെ പാട്ട് മുഴങ്ങും
പഴയ കല്യാണത്തിന് പ്രായമായവരുടെ മുട്ടിപ്പാട്ട് സംഘങ്ങൾ ആയിരുന്നു സജീവമായി ഉണ്ടായിരുന്നത്. അതിലും പ്രശസ്ഥരും ആരാധകർ വേണം എന്ന് ആവശ്യപ്പെടുന്നവരും ഉണ്ടായിരുന്നു, പെട്രോ മാക്സിന്റെ വെളിച്ചത്തിൽ കൈമുട്ടിന്റെ താളത്തിൽ എത്ര ഹിറ്റ് പാട്ടുകൾ പാടി തിമർത്തവർ അരങ്ങിൽ വിലസിയ കാലം. തനത് മാപ്പിള പാട്ട് ശൈലിയിൽ മുറുകിയ താളത്തിലുള്ള പാട്ടുകളാണ് അന്നവർ പാടിയിരുന്നുന്നത്.
പാട്ടിൽ ചെറുക്കന്റെയും പെണ്ണിന്റെയും പേരുകൾ ഉൾപ്പെടുത്തി പാടുക പതിവാണ്. ആ പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങൾ പാട്ടിലൂടെ വിവരിക്കുന്നവരും ഉണ്ടായിരുന്നു. കല്യാണത്തിന് ഒരു ആവേശവും ചടുലതയും സൃഷ്ടിക്കാൻ അന്നത്തെ മുട്ടിപ്പാട്ട് സംഘത്തിന് കഴിഞ്ഞിരുന്നു.
പിന്നീട് മുട്ടിപ്പാട്ട് സംഘങ്ങൾ കല്യാണവീട്ടിൽ നിന്ന് പടിയിറങ്ങി, ആരും അന്വേഷിച്ചു വരാതെ ആയപ്പോൾ പലരും മറ്റു തൊഴിൽ മേഖല തേടി പോയി. ഗാനമേള സംഘങ്ങൾ കല്യാണവീടുകളിൽ തരംഗമായി മാറിയ കാലത്താണ് മുട്ടി പാട്ടുകൾ വിസ്‌മൃതിയിൽ ആയത്. അന്ന് പാടിയ മുട്ടി പാട്ട് സംഘങ്ങളെ പിന്നീട് ആരും അന്വേഷിച്ചില്ല.
കാലം മാറി.. കല്യാണ ആഘോഷത്തിന്റെ പുതിയ എഡിഷൻ വന്നു. വേഷവും, പന്തലും, അലങ്കരങ്ങളും, ഭക്ഷണവും മാറി. പുതിയ കാലത്ത് പഴയതിന്റെ തിരിച്ചു വരവാണല്ലോ പുതിയ ട്രെന്റ് അങ്ങനെയാണ് ചെറുപ്പക്കാരുടെ സംഘങ്ങൾ മുട്ടിപ്പാട്ടുമായി രംഗത്ത് വന്നത്.
'ഏയ് ബനാനേ ഒരു പൂവ് തരാമോ.. ഏയ് ബനാനേ ഒരു കായ് തരാമോ...' എന്ന പാട്ട് മുട്ടിപാടുന്നു പുതിയ യുവത്വം
പുതുമയുള്ള പാട്ടും വാദ്യങ്ങളുടെ സമന്വയവും കൊണ്ട് രംഗത്തുവന്നവർക്ക് നല്ല സ്വീകാര്യത ലഭിച്ചു. കൂട്ടത്തിൽ ഈണത്തിൽ പാടുന്നവരുടെ സംഘങ്ങൾ കളം നിറഞ്ഞു. വാദ്യങ്ങളുടെയും ശബ്ദത്തിന്റെയും പുതിയ പതിപ്പുകൾ പരീക്ഷിച്ചു.
ഷോപ്പ് ഉദ്ഘടനത്തിനും, കുടുംബ കൂട്ടായ്മയിലും, മെഗാ ഇവന്റ്റുകളിലും, ചെറിയ ഒത്തു ചേരലിലും മുട്ടിപ്പാട്ട് പുതു സംഘങ്ങൾ തങ്ങളുടെ ചുവട് ഉറപ്പിച്ചു കഴിഞ്ഞു. കല്യാണ വീടുകളിൽ മുട്ടിപ്പാട്ട് സംഘങ്ങൾ എത്തി. പുതിയ തലമുറ ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടി ഇവർ വീണ്ടും വരവ് ആഘോഷമാക്കി ഇപ്പോൾ ഇതാ മുട്ടിപ്പാട്ട് സംഘങ്ങൾ ഒമാനിലും വരവറിയിച്ചു കഴിഞ്ഞു.
പ്രവാസികൾ ജോലി കഴിഞ്ഞു വന്നു നേരെ മൊബൈലിലേക്ക് തിരിയുന്ന വർത്തമാന കാലത്ത് ഒമാനിലെ ഇരുപതോളം പ്രവാസികളായ യുവാക്കൾ തങ്ങളിൽ കുടിയിരിക്കുന്ന പാട്ട് രംഗത്ത് കൊണ്ടുവരികയാണ് പാട്ട് പാടുന്നവരെ കൂടാതെ കൂടെയുള്ള ഏറ്റു പാടുന്ന വരും മുട്ടിപ്പാട്ട് സംഘങ്ങളിൽ പ്രാധാന്യം ഏറെയുള്ളവരാണ്.
തലശ്ശേരി സ്വദേശി മുഹമ്മദ് സിയാന്റെ നേതൃത്വത്തിൽ മുട്ടിപ്പാട്ട് 'Fusion beats Muscat mutti pattu team' എന്ന പേരിൽ മുട്ടിപ്പാട്ട് സംഘം നിലവിൽ വന്നു.
തലശ്ശേരിയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ Bemp Heart Beats Oman Chapter മുട്ടിപ്പാട്ട് ഫെസ്റ്റിവല്ലോടാനുബന്ധിച്ചു, മുട്ടി പാട്ട് സംഘങ്ങൾ പരിപാടി അവതരിപ്പിക്കും. ഹാർട്ട് ബീറ്റ്സ് ഒമാൻ കൺവീനർമാരായ നിഷാദ് കോട്ടയക്കാരൻ, താജുദ്ദീൻ പി കെ, എന്നിവർ പറഞ്ഞു.
ചടങ്ങിൽ പ്രസിഡൻറ് സലിം പാലിക്കണ്ടി, ഒമാൻ ചാപ്റ്റർ അംഗങ്ങളായ സലി.കെ.സി, ഷാജിർ എം വി, സാദിഖ് അലിയാമ്പത്ത്, റസാഖ് പറമ്പത്ത്, സാദിഖ് ടിവി എന്നിവർ ആശംസകൾ അറിയിച്ചു.
ഒമാനിൽ പുതിയ കലയുടെ വരവറിയിച്ചു ട്രിപ്പ്ൾ ഡ്രമ്മിന്റെയും കൈമുട്ടിന്റെയും ശബ്ദം ഉയരുന്നു, പാട്ട് മാത്രല്ല ചെറുപ്പകാർക്ക് ചെറിയ വരുമാനത്തിന്റെ മാർഗം കൂടിയാണ് മുട്ടിപ്പാട്ട്.
റിപ്പോർട്ട് : ഒമാനിലെ സോഹാറിൽ നിന്നും റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.