Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2024 14:42 IST
Share News :
ദോഹ: ജോലിയുമായി ബന്ധപ്പെട്ട് ഖത്തറിലെ പ്രവാസം മതിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കുന്ന കെ.എം.സി.സി ഖത്തർ പടന്ന മുൻ പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ കെ.എം.സി.സി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും മത-സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ മുസ്തഫ തെക്കേകാടിന് കെ.എം.സി.സി ഖത്തർ പടന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.
ഖത്തർ കെഎംസിസിയുടെ പ്രവർത്തന മേഖലയിൽ സജീവമായും സ്തുതിർഹമായ സേവനമനുഷ്ടിച്ച മുസ്തഫ തെക്കേകാടിന്റെ ഖത്തർ പ്രവാസം അവസാനിപ്പിച്ചുള്ള യാത്ര കെഎംസിസിക്ക് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദോഹയിലെ സേവിയറി റെസ്റ്റോറന്റൈൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റാഷിദ് എ.വി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർ റഷീദ് മൗലവി, കാസറഗോഡ് ജില്ലാ കൾചറൽ വിംഗ് ചെയർമാൻ അഷ്‌റഫ് എം.വി, ഇക്ബാൽ എ.എം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുസ്തഫ തെക്കേകാട് മറുപടി പ്രസംഗം നടത്തി.
കെ.എം.സി.സി ഖത്തർ പടന്ന പഞ്ചായത്ത് ജനറൽ സെക്രട്ടറി അബീ മർഷാദ് സ്വാഗതവും, ട്രഷർ അനീസ് എ.വി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.