Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : യൂഡിഎഫ് വിജയത്തിൽ ഖത്തറിൽ ആഘോഷം.

26 Jun 2025 03:27 IST

ISMAYIL THENINGAL

Share News :

ദോഹ: നിലമ്പുർ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയം പ്രവാസ ലോകത്തും ആഘോഷമായി. മഹത്വപൂർണ്ണമായ ഈ വിജയം ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.


ജനവിശ്വാസത്തിന്റെ പ്രകടനമായ ഈ വിജയം, നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴികളൊരുക്കുമെന്നും, പ്രവാസികളും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അഭിപ്രായപ്പെട്ടു.


ചടങ്ങിന്ന് ഇർഫാൻ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വീണ്ടും ജനാധിപത്യ മൂല്യങ്ങൾ ഉജ്ജ്വലമായെന്ന് കാണിച്ച ഈ വിജയം പ്രവാസി മലയാളികൾക്ക് വലിയ ആവേശം പകരുകയായിരുന്നുവെന്ന് നേതൃത്വം പറഞ്ഞു.


Follow us on :

More in Related News