Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ട്ട​വു​മാ​യി ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം.

29 Jul 2024 05:28 IST

- ISMAYIL THENINGAL

Share News :

ദോ​ഹ: ​പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനുള്ള അംഗീകാരമായാണ് മ്യൂസിയത്തിന് കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ച്, പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ചു​വ​ടു​വെ​പ്പു​ക​ൾക്കുള്ള അം​ഗീ​കാ​രമാണ് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ന് ലഭിച്ചത് 


ഒരു സാം​സ്കാ​രി​ക സ്ഥാ​പ​നം എ​ങ്ങ​നെ സു​സ്ഥി​ര-​പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​വു​ന്നു​വെ​ന്ന​തി​ന്റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലാ​ണ് ഈ അം​ഗീ​കാ​രം. ഗ​ൾ​ഫ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റു​മാ​യി (ഗോ​ർ​ഡ്) സ​ഹ​ക​രി​ച്ചാ​ണ് മ്യൂ​സി​യ​ത്തി​ന് പ​രി​സ്ഥി​തി മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മെ​ത്തു​ന്ന​ത്.


ഖ​ത്ത​ർ ദേ​ശീ​യ മ്യൂ​സി​യം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ലും സു​സ്ഥി​ര​ത​യി​ലും ‘ഗോ​ർ​ഡി​ന്റെ’ വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ കു​റ​ക്കു​ക​യും, സ​മ​ഗ്ര​മാ​യ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി പ്ലാ​ൻ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാണ് ദേ​ശീ​യ മ്യൂ​സി​യം ഈ ​നേ​ട്ടം കൊ​യ്ത​ത്. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നു​ള്ള ചു​വ​ടു​വെ​പ്പു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ന്യൂ​ട്രാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ട്ട​​മെ​ന്ന് നാ​ഷ​ന​ൽ മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള പൈ​തൃ​ക സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ മ്യൂ​സി​യം മാ​തൃ​ക​യാ​വു​ന്ന​താ​യി ഗോ​ർ​ഡ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​യൂ​സു​ഫ് അ​ൽ​ഹോ​ർ പ​റ​ഞ്ഞു.


പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, ഊർജ ക്ഷമതയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിർമാർജനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ജീവനക്കാരിൽ പാരിസ്ഥിതിക അവബോധമുണ്ടാക്കുക, ജല ഉപഭോഗം നിയന്ത്രിക്കുക, കാർബൺ ബഹിർഗമനം സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ തുടങ്ങി ബഹുമുഖ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നാഷണൽ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.

Follow us on :

More in Related News