Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊലാപാതക ശ്രമം- പ്രതി അറസ്റ്റിൽ

11 Sep 2024 18:25 IST

WILSON MECHERY

Share News :

ഇരിങ്ങാലക്കുട:

ഞായറാഴ്ച ഊരകത്ത് യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെജിസുരേഷ് അറസ്റ്റു ചെയ്തത്. 

ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഊരകം പല്ലിശ്ശേരിയിൽ വച്ചാണ് രജീഷ് ആറാട്ടുപുഴ സ്വദേശി ഷൈജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയിൽ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ

മാരകമായി പരുക്കേറ്റ ഷൈജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടെയുള്ള ഇരുവരും വാക്കു തർക്കമുണ്ടായതാണ് സംഭവത്തിന് കാരണമായി പറയുന്നത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ രജീഷ് അപ്രതീക്ഷിതമായി വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് ഒരു ചെവി വെട്ടേറ്റ് അറ്റ നിലയിലാണ് . സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ രാത്രി കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്ന് പുലച്ചെ രക്ഷപ്പെടുകയായിരുന്നു. നാടുവിടാൻ തയ്യാറെടുത്ത ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ വെള്ളാങ്ങല്ലൂരിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

    മുൻപും കൊലപാതക ശ്രമം അടക്കമുള്ള കേസ്സുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം പല്ലിശ്ശേരിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ജയിലിലായിരുന്നു. ഈ കേസ്സിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും കേസ്സിൽ ഉൾപ്പെട്ടത്. രണ്ടായിരത്തി ഇരുപത്തൊന്ന് ജൂണിൽ മൊബൈൽ ഫോണിൽ വിളിച്ചു ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിയെ ഊരകത്തു വച്ച് അടിച്ചു പരുക്കേൻപ്പിച്ച കേസ്സിലും

രണ്ടായിരത്തി പതിനേഴിൽ ഊരകം അനിത തിയ്യറ്ററിനു സമീപം വച്ച് ഊരകം സ്വദേശിയെ മൺവെട്ടി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ച കേസ്സിലും പ്രതിയാണ്. മദ്യത്തിനടിമയായ ഇയാൾക്ക് ചേർപ്പ് സ്റ്റേഷനിൽ മാത്രം മൂന്ന് കൊലപാതക ശ്രമക്കേസ്സുകളുണ്ട്.

സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനാണ് ഇയാൾ. പേരാമംഗലം സ്റ്റേഷനിലും ഇയാൾക്ക് കേസ്സുണ്ട്. മദ്യപിച്ചാൽ കൂടെയുള്ളവരെ തന്നെ ആക്രമിക്കുന്ന സ്വഭാവക്കാരനാണ്. ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ചേർപ്പ് കെ.ഒ.പ്രദീപ്, എസ്.ഐ മാരായ പി.വി.ഷാജി,സജിപാൽ, റാഫേൽ, ഡി.വൈ.എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ എസ്.ഉമേഷ്, സിൻ്റി ജിയോ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow us on :

More in Related News