Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൗച്ചറെ മാറ്റി തങ്ങളുടെ സൂപ്പർ പരിശീലകനെ തിരികെയെത്തിച്ചു മുംബൈ ഇന്ത്യൻസ്

13 Oct 2024 22:43 IST

Sports Desk

Share News :

ഐപിഎൽ 2025 ന് മുന്നോടിയായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർദ്ധനെയെ മുംബൈ ഇന്ത്യൻസ് അവരുടെ മുഖ്യ പരിശീലകനായി വീണ്ടും നിയമിച്ചു. 2017 മുതൽ 2022 വരെ ജയവർദ്ധന മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകൻ ആയിരുന്ന സമയത്തു മൂന്ന് ഐ പി എൽ കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസിൻ്റെ ഷെൽഫിൽ ജയവർദ്ധന എത്തിച്ചത്.

2024 സീസണിൽ ബൗച്ചറിൻ്റെ കീഴിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. ജയവാർദ്ധനക്ക് കീഴിൽ വീണ്ടും കിരീട നേട്ടങ്ങൾ ആവർത്തിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് മുംബൈ തങ്ങളുടെ ഏറ്റവും മികച്ച കോച്ചിനെ തന്നെ തിരികെ എത്തിച്ചത്.


"മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി മഹേല തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി പറഞ്ഞു. ഒക്‌ടോബർ 31-ന് അവസാനിക്കുന്ന സമയപരിധിക്ക് മുമ്പ് മുംബൈയെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക അന്തിമമാക്കുക എന്നതായിരിക്കും മുഖ്യ പരിശീലകനെന്ന നിലയിൽ ജയവർദ്ധനയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ ദൗത്യം.

Follow us on :

More in Related News