Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടും: അമേരിക്കയിൽ നിന്നും കെെമാറുന്നതിനെതിരെ മുംബെെ ആക്രമണക്കേസിലെ പ്രതിയുടെ ഹർജി

06 Mar 2025 16:19 IST

Shafeek cn

Share News :

അവസാന ശ്രമമെന്ന നിലയില്‍, മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണ, ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. പാകിസ്ഥാന്‍ വംശജനായ ഒരു മുസ്ലീമായതിനാല്‍ ഇന്ത്യയില്‍ താന്‍ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്ത്യ ടുഡേയ്ക്ക് മാത്രമായി ലഭിച്ച എക്‌സ്‌ക്ലൂസീവ് വിവരത്തില്‍ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ അവസാനന അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


'2008 ലെ ഭീകരമായ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കാരില്‍ ഒരാളെ (തഹാവുര്‍ റാണ) ലോകത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളില്‍ ഒരാളെയും ഇന്ത്യയില്‍ നീതി നേരിടുന്നതിനായി കൈമാറാന്‍ എന്റെ ഭരണകൂടം അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം നീതി നേരിടാന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ്,' ട്രംപ് പറഞ്ഞു.


2008 ലെ മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ലോസ് ഏഞ്ചല്‍സ് ജയിലില്‍ കഴിയുന്ന റാണയെ കൈമാറാനുള്ള നിര്‍ദ്ദേശം ഇന്ത്യ കുറേകാലമായി ആവശ്യപ്പെടുന്നതാണ്. പാക് വംശജനായ ഈ കനേഡിയന്‍ പൗരന്‍, ആക്രമണങ്ങളിലെ പ്രധാന വ്യക്തിയായ പാക്-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ബന്ധമുണ്ട്. ആക്രമണം നടത്താന്‍ ഹെഡ്ലിയെയും പാകിസ്ഥാനിലെ മറ്റുള്ളവരെയും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി)യെ സഹായിച്ചതായി ഇയാള്‍ക്കെതിരെ ആരോപിക്കപ്പെടുന്നു.


'ലോകമെമ്പാടുമുള്ള തീവ്ര ഇസ്ലാമിക ഭീകരതയുടെ ഭീഷണിയെ നേരിടാന്‍ ഇന്ത്യയും യുഎസും മുമ്പൊരിക്കലുമില്ലാത്തവിധം ഒരുമിച്ച് പ്രവര്‍ത്തിക്കും,' യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ പ്രഖ്യാപിച്ചു. കൈമാറല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി പറയുകയും ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.


'ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ ഞങ്ങള്‍ സഹകരിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്. 26/11 ഭീകരന്‍ തഹാവുര്‍ റാണയെ കൈമാറാന്‍ തീരുമാനിച്ചതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ട്. നമ്മുടെ കോടതികള്‍ അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,' അദ്ദേഹം പറഞ്ഞു.


Follow us on :

More in Related News