Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭയിൽ: മാലിന്യമുക്തം നവകേരള ജനകിയ ക്യാമ്പയിന് ഉജ്ജ്വല തുടക്കമായി.

02 Oct 2024 19:49 IST

UNNICHEKKU .M

Share News :

 


മുക്കം:ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ച് മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന പ്രവർത്തനങ്ങൾക്ക്നഗരസഭ ചെയർമാൻ പി ടി ബാബു തുടക്കം കുറിച്ചു. മുക്കത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന മുക്കം പൈതൃക പാലം പരിസര ശുചീകരണം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പൈതൃക പാലത്തിൻ്റെ സൗന്ദര്യവൽക്കരണം ലക്ഷ്യമിട്ട് തനതായ സസ്യജാലങ്ങൾ സംരക്ഷിച്ചു കൊണ്ടു പച്ചത്തുരുത്ത് നിർമ്മാണത്തിനും ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. നഗരസഭയിലെ മറ്റ് പരിപാടികളിൽ മുക്കം പോലീസ് സ്റ്റേഷൻ പരിസരം, മുക്കം വില്ലേജ് ഓഫീസ് പരിസരം ശുചീകരണവും വൃക്ഷത്തൈ നടീലും ചെയർമാൻ ഉദ്ഘാടനം ചെയ്തു. പൊതു സ്ഥാപനങ്ങളെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നഗരസഭ വിഭാവനം ചെയ്തത്.

മുക്കം നഗരസഭയിലെ ഹരിതകർമ്മസേനയുടെ സേവനം നൂറ് ശതമാനത്തിൽ എത്തിക്കുക , മാലിന്യസംഭരണവും വിനിമയവും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഡിവിഷനുകളിലും സ്ഥാപിക്കുന്ന മിനി MCF ഉദ്ഘാടനവും ചെയർമാൻ നടുകിൽ ഡിവിഷനിൽ നിർവഹിച്ചു. മാലിന്യം വീടുകളിൽ നിന്നും ശേഖരിച്ച് എം സി എഫി ലേയ്ക്ക് എത്തിക്കുന്നതിൽ നേരിട്ട വലിയൊരു ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമായത്. മറ്റു ഡിവിഷനുകളിലും ത്വരിതഗതിയിൽ മിനി എംസി എഫ് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നഗരസഭയിലെ എല്ലാ ഡിവിഷനുകളിലുംബഹുജനപങ്കാളിത്തത്തോടെയുള്ള ശുചീകരണപ്രവർത്തനങ്ങളാണ് നടന്നത്. വിവിധറസിഡൻസ്അസോസിയേഷനുകൾ, എൻ എസ് എസ് യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളിലും 

ബഹു ചെയർമാൻ ശ്രീ പി ടി ബാബു , ഡപ്യൂട്ടി ചെയർപെഴ്സൺ അഡ്വ ചാന്ദ്നി , ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ പ്രജിത പ്രദീപ്, നഗരസഭ സെകട്ടറി ശ്രീ ബിബിൻ ജോസഫ് മുക്കം പോലിസ് സ്റ്റേഷൻ എസ് ഐ ശ്രീജിത്ത്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സജി കെ എം , ഡിവിഷൻ കൗൺസിലർമാരായ സത്യനാരായണൻ, ശിവശങ്കരൻ, അബ്ദുൾ ഗഫൂർ,ജോഷില, അശ്വതി, നഗരസഭ ജീവനക്കാരായ എസ് പി എച്ച് ഐ അബ്ദുറഹീം പി ടി, എസ് പി എച്ച് ഐ ജില എം, പി എച്ച്ഐ ബോബിഷ് കെ, പി എച്ച് ഐ ആശ തോമസ് , പി എച്ച് ഐ വിശ്വംഭരൻ, പി എച്ച് ഐ ഷിബു , ശുചിത്വ മിഷൻ വൈ പി ശ്രീലക്ഷ്മി, കെ എസ് ഡബ്ല്യൂ എം പി എഞ്ചിനിയർ സാരംഗി കൃഷ്ണ, നഗര സഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തുടങ്ങിയവർ നേതൃത്വം നൽകി

Follow us on :

More in Related News