Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫയർ സർവ്വീസ് സംസ്ഥാന സ്പോർട്സ് മീറ്റിൽ മെഡൽ തിളക്കത്തിൽ ഉജ്ജ്വല നേട്ടവുമായി മുക്കം ഫയർ സ്റ്റേഷൻ.

28 Oct 2024 18:42 IST

UNNICHEKKU .M

Share News :

*ഫയർ സർവീസ് സംസ്ഥാന സ്പോർട്സ് മീറ്റ്: മെഡൽ തിളക്കത്തിൽ മുക്കം ഫയർ സ്റ്റേഷൻ*


മുക്കം : മലയോര മേഖലക്ക് അഭിമാന താര താര തിളക്കവുമായി കോഴിക്കോട് വെച്ച് നടന്ന ഫയർ ആൻഡ് റെസ്ക്യൂ, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ് സംസ്ഥാന കായിക മേളയിൽ മികച്ച നേട്ടം കൊയ്ത് മുക്കം ഫയർ സ്റ്റേഷൻ ശ്രദ്ധേ തേടി.മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം, സെന്റ് ജോസഫ് ദേവഗിരി കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടന്ന സംസ്ഥാന കായികമേളയിലാണ് മലയോരത്തിന്റെ രക്ഷാ മുഖങ്ങൾ മികച്ച പ്രകടനത്തിലൂടെ മെഡലുകൾ വാരിക്കൂട്ടിയത്.

പുരുഷന്മാരുടെ 100 മീറ്റർ, 400 മീറ്റർ എന്നിവയിൽ വെള്ളിമെഡലുകൾ നേടിയ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. സീനിയർ ഫയർ ഓഫീസർ സി മനോജ്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) എം സി സജിത്ത്ലാൽ എന്നിവരടങ്ങിയ ടീമിനാണ് 4×400 മീറ്റർ റിലേയിൽ വെള്ളിമെഡൽ. പുരുഷ വിഭാഗം ഹൈജമ്പിൽ പി നിയാസിന് വെള്ളി മെഡൽ നേടാനായി. വനിതകളുടെ ലോങ് ജമ്പിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ ഹോം ഗാർഡ് സജിതാ അനിൽകുമാറും തിളക്കമുള്ള നേട്ടത്തിനർഹയായി. ദുരന്ത മുഖങ്ങളിൽ അഗ്നിരക്ഷാ സേനയോടൊപ്പം പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിന്റെ പ്രകടനവും വേറിട്ടു നിന്നു. വനിതകളുടെ ലോങ് ജമ്പിൽ സ്വർണം നേടിയ ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആയിഷ മാവൂർ,ലോങ് ജമ്പിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും നേടിയ റഫീഖ് ആനക്കാംപൊയിൽ, വടം വലിയിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളിയും നേടിയ പ്രജീഷ് ഓമശ്ശേരി എന്നിവർ നേടിയ മെഡലുകൾ കോഴിക്കോടിന് സിവിൽ ഡിഫെൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻസഹായകമായി. മലയോരമേഖലയിൽ തീപിടുത്തങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ വളരെ വേഗം ഓടിയെത്തുന്ന മുക്കം അഗ്നിരക്ഷാ സേനാംഗങ്ങൾ ട്രാക്കിലും ഫീൽഡിലും കരുത്ത് തെളിയിച്ച് മെഡലുകൾ വാരിക്കൂട്ടി മലയോര മേഖലക്ക് അഭിമാന തിളക്കമാക്കി.

Follow us on :

More in Related News