Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഫെസ്റ്റ്: ശ്രദ്ധ തേടി പഞ്ചവർണ്ണ തത്തകളും, കൊളമ്പിയൻ കോഴികളും

21 Feb 2025 10:52 IST

UNNICHEKKU .M

Share News :


മുക്കം: കാടിൻ്റെ തണലിൽ പഞ്ചവർണ്ണ തത്തകളും കൊളമ്പിയൻ കോഴികളും ഫെസൻ്ററുകളും മുക്കം ഫെസ്റ്റിൽ ശ്രദ്ധ തേടുന്നു. രണ്ടാഴ്ച്ച പിന്നിട്ട ഫെസ്റ്റിൽ പഞ്ചവർണ്ണ തത്തകൾ ചിറകടിച്ചുo കാതടിപ്പിക്കുന്ന ശബ്ദവു മായി കാണികൾക്കിടയിൽ പറന്ന് കളിക്കുന്ന ദൃശ്യമനോഹരിതയും, ഉണക്കയിലകൾക്കിടയിലുടെ കൊളമ്പിയൻകോഴികളുടെ ഉലാത്ത 

ലും, ചൈനയിലെ സുന്ദരി പക്ഷികളായ ഫെസൻ്റ്റുകൾ മരകൊമ്പുകളിലും നിലത്തുo ചാഞ്ചാട്ടം നടത്തിയുള്ള മനോഹരമായ പ്രകടനവും പറവകൾക്കൊപ്പമുള്ള സഞ്ചാരം അവിസ്മരണിയമാണ്. അതേ സമയം ആമസോൺ ഓപ്പൺ വേഡ്, പെറ്റ് ഷോ, അലങ്കാര കോഴികൾ, പ്രാവുകൾ, ലൗ വേഡ്സ് , ഓന്ത് ഇനത്തിൽപ്പെട്ട മെക്സിക്കൻ ഇഗ്വാന ,ആഫ്രിക്കൻ ബാൾ പെത്തൺ പാമ്പ് തുടങ്ങി 700ഓളംഇനങ്ങളാണ്ഷോയിൽആകർഷകമാക്കുന്നത്. ഫെസ്റ്റ് നഗരിയിൽ പ്രത്യേകമായി രീതിയിലാണ് ആമസോൺ ഓപ്പൺ ബേഡ് പെറ്റ് ഷോ സംവിധാനിച്ചിരിക്കുന്നത്. കാടിൻ്റെ പച്ചപ്പിന് പനകളും, ചെടികളുമൊക്കെ വെച്ച് പിടിപ്പിച്ചതിനാൽ കാഴ്ച്ചക്കാർക്ക് കാടിൻ്റ പ്രതിതിയായി തോന്നിപ്പിക്കും. കേരളത്തിൽ രണ്ടാം തവണയാണ് ആമസോൺ ഓപ്പൺ ഓപ്പൺ ബേഡ്, പെറ്റ് ഷോ സംഘടിപ്പിക്കുന്നതെന്ന് മേധാവി ബ്രിജേഷ് കായക്കുളം എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യ ഷോ എറണാകുളം മറൈനിലാണ് നടത്തിയത്. രണ്ടാമത്തെ ഷോയാണ് മുക്കം ഫെസ്റ്റിലുളളത്. കാടിൻ്റെ മടിതട്ടിലൂടെ പറവകൾക്കൊപ്പം സഞ്ചരിക്കാനുള്ള വഴിയാണ് തുറന്നിട്ടത്. പക്ഷികൾക്കും ജീവജാലങ്ങൾ ദിവസവും ശരാശരി 3000 രൂപ മുതൽ 4000 രൂപ ചിലവ് വരുമെ,ന്ന് അദ്ദേഹം പറഞ്ഞു.

കാടിൻ്റെ നടുവിലൂടെ നടപ്പാതയിലൂടെ സന്ദർശകർക്ക് സഞ്ചരിക്കാവുന്ന സൗകര്യമാണ്. സന്ദർശകരോട് കിന്നാരം പറയാൻ പറവകളും ഒപ്പമുണ്ടാവും. ചിറകു കൾ തളരുമ്പോൾ കാണികളുടെ ചുമലിൽ അഭയം തേടും. ഈ സമയത്ത് പറവകൾക്കൊപ്പംസെൽഫിയുമെടുക്കാം. കൂട്ടിലടച്ച പക്ഷികളെ കണ്ട് പരിചയമുള്ളവർക്ക് കാടിൻ്റെ വർണ്ണ ചാരുതയിൽ തുറന്നിട്ട നിലയിൽ പറവകളെ കാണുമ്പോൾ പുളക കാഴ്ചയാണ്. .

അപൂർവ്വവും, ആകർഷകവുമായ വർണ്ണ വൈവിധ്യങ്ങളാൽ മനം കുളിർക്കുന്ന വളർത്ത് മത്സ്യങ്ങളും മുക്കം ഫെസ്റ്റിന് വേറിട്ടൊരു കാഴ്ച്ചയാണ്. അഗ്നി രക്ഷ സേ നയുടെ രക്ഷപ്രവർത്തനങ്ങളും ബോധവത്ക്കരണവും, നവീന ഉപകരണങ്ങളും ഫെസ്റ്റിലുണ്ട്. വിദ്യാർത്ഥികൾക്ക് ഡിസൈൻ മേഖലകളിൽ പുതിയ വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ട് കെ.എം സി.ടി.യുടെ സ്റ്റാളും നഗരിയിൽ സവിശേഷതയുണർത്തുന്നു. ദിവസവും കലാവിരുന്നുo ആകർഷകമാക്കുകയാണ്. 

Follow us on :

More in Related News