Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദി സ്ഥാപന ദിനത്തിന്ന് ആശംസകൾ നേർന്ന് ഡോ.ഹുസൈൻ മടവൂർ

21 Feb 2025 15:01 IST

enlight media

Share News :

റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയ കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ സൗദി സ്ഥാപനദിനത്തിൽ സൗദി ജനതക്കും ഭരണകൂടത്തിന്നും ആശംസകൾ നേർന്നു.

ക്രിസ്ത്വബ്ദം 1727 ൽ ഇമാം മുഹമ്മദ് ബിൻ സുഊദിൻ്റെ നേതൃത്വത്തിൽ റിയാദിനടുത്ത ദർഇയ്യ കേന്ദ്രീകരിച്ച് ഒന്നാം സൗദി ഭരണകൂടം സ്ഥാപിതമായത് ഫെബ്രുവരി 22 ന്നായിരുന്നു. മൂന്ന് നൂറ്റാണ്ട് കാലത്തെ ധന്യമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും രാഷ്ട്രം കൈ വരിച്ച നേട്ടങ്ങളും ആധുനിക ലോകത്തെയും സൗദിയിലെ പുതിയ തലമുറയെയും പരിചയപ്പെടുത്താനാണ് എല്ലാ വർഷവും ഫെബ്രുവരി 22 ന് സൗദിയിൽ സ്ഥാപക ദിനം സമുചിതമായി ആചരിച്ച് വരുന്നത്. മന്ത്രാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

പ്രധാന പട്ടണങ്ങളിൽ സൗദിയുടെ ചരിത്രവും സംസ്കാരവും കലകളും ഉൾക്കൊള്ളിച്ചുള്ള പൈതൃകോത്സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

അൽ ഖൈസറിയ ഹെരിറ്റേജ് നൈറ്റ് ഫെസ്റ്റിവെൽ ഡോ.ഹുസൈൻ മടവൂർ സന്ദർശിച്ചു. അൽ അഹ്സാ ഇസ്‌ലാമിക് സെൻ്റർ ഭാരവാഹികൾ അദ്ദേഹത്തെ സൗദി വസ്ത്രമണിയിച്ച് സ്വീകരിച്ചു.

സൗദി രാഷ്ട്രത്തിൻ്റെ ഭരണകാര്യങ്ങൾ സ്ഥാപനകാലത്ത് ഭരണാധികാരി ഇമാം മുഹമ്മദ് ബിൻ സുഊദും മതപരമായ കാര്യങ്ങൾ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബുമാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് അവർ രണ്ടു പേരുടെയും വംശ പരമ്പരയിൽ പെട്ടവർ തന്നെ ഭരണകാര്യങ്ങൾക്കും മതകാര്യങ്ങൾക്കും നേതൃത്വം നൽകി. 1932ൽ അബ്ദുൽ അസീസ് രാജാവിൻ്റെ നേതൃത്വത്തിൽ നിരവധി നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ച് വിശാലമായ സൗദി രാഷ്ട്രം നിലവിൽ വന്നു. ഇന്നും സൗദിയിൽ ഭരണം നടത്തുന്നത് ഇമാം മുഹമ്മദ് ബിൻ സുഊദിൻ്റെ പിൻമുറക്കാരായ ആലു സുഊദും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ സന്തതി പരമ്പരയായ ആലുശൈഖ് എന്നറിയപ്പെടുന്ന പണ്ഡിതൻമാരുമാണ്.

ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ ആലു സുഊദ് രാജാവും മതപരമായ നേതൃത്വം ഉന്നത പണ്ഡിത സഭാ ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖുമാണ് കൈകാര്യം ചെയ്യുന്നത്.

സൗദി സ്ഥാപനദിനത്തിലെ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ നേരിട്ടറിയാൻ കഴിഞ്ഞതിൽ ഡോ. ഹുസൈൻ മടവൂർ നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News