Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 22:25 IST
Share News :
മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയേറ്റ് മീഡിയ ദ്വിദിന ഫെസ്റ്റിന് നാളെ തുടക്കമാവും ലിബർട്ടി, ഐഡന്റിറ്റി, ട്രാൻസ്പറൻസി (ലിറ്റ്) എന്നതാണ് ഫെസ്റ്റ് ടാഗ് ലൈൻ. വെ ള്ളി ,ശനി ദിവസങ്ങളിൽ വിവിധ സെഷനുകളിൽ മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖർ സംവദിക്കും.
നിഷാദ് റാവുത്തർ, ആര്യാടൻ ഷൗക്കത്ത്, എം.വി. ശ്രേയാംസ് കുമാർ, ബാബു രാമചന്ദ്രൻ, സ്മിനു സിജോ, പിവി കുട്ടൻ, പ്രശാന്ത് ഈഴവൻ, അതുല മുസ്തഫ, ആർ ജെ റാഷി, ഡോ. രാജീവ് മോഹൻ തുടങ്ങിയവർ ഫെസ്റ്റിൽ സംബന്ധിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ആർ.ജെ ഹണ്ട്, ഫോട്ടോഗ്രഫി, ക്വിസ്, സംവാദം, പരസ്യ, റീൽ നിർമാണ മത്സരങ്ങൾ നടക്കും. പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ സിനിമയുടെ പ്രിവ്യൂ ഷോയും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കഥാപാത്രങ്ങളും ആസ്പദമാക്കി ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത ‘അനൽ ഹഖ്’ ഡോക്യൂഫിക്ഷൻ പ്രത്യേക പ്രദർശനവും ചർച്ചയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.