Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 09:46 IST
Share News :
മുണ്ടക്കയം:
പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ്(110 )ണ് മരിച്ചത്.
ഇന്നലെ കടന്നൽ കുത്തേറ്റ് പരിക്കേറ്റ് മുണ്ടക്കയം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം
. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം ആയിരുന്നു. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടുത്ത ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവളായകുഞ്ഞുപെണ്ണ് ഒരു നൂറ്റാണ്ടിൻ്റെ ചരിത്രത്തിൻ്റെ നേർസാക്ഷ്യമാണ്.
. 17ാം വയസ്സിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്.അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.
രാവിലെ കട്ടന്‍കാപ്പി കുടിച്ച് കൃഷിയിടത്തിലിറങ്ങിയാല്‍ ഉച്ചവരെ പണിതന്നെ. മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
നാരായണന്‍-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. കരുണാകരന്‍ എരുമേലി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരൻ്റെ ഭാര്യ രാധാമണി മക്കൾ സനൽകുമാർ, സനീഷ് . സനൽകുമാർ മല അരയ മഹാസഭാ സംസ്ഥാന സെക്രട്ടറിയാണ് '
Follow us on :
More in Related News
Please select your location.