Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊട്ടകളുടെ കൂട്ടായ്മ "മൊട്ട ഗ്ലോബൽ" ഒമാനിലെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റിൽ നടന്നു

19 Oct 2024 16:38 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: മൊട്ടത്തലയന്മാരുടെ ആദ്യത്തെ ആഗോള കൂട്ടായ്മയായ "മൊട്ട ഗ്ലോബൽ" ഒമാൻ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റിലെ ദാർസൈറ്റ് ബീച്ചിൽ നടന്നു. 

തൃശൂർ കേന്ദ്രമാക്കി ഇരുപതിലേറെ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കൂട്ടായ്മയാണ് "മൊട്ട ഗ്ലോബൽ", മൊട്ടത്തല ഉയര്‍ത്തിപ്പിടിച്ച് ചില നല്ല ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു തല ഉയർത്തി നില്‍ക്കുവാൻ മറ്റുള്ളവർക്ക് ധൈര്യം പകരുകയും ബോഡിഷെയിം അനുഭവിക്കുന്നവരെ ചേർത്തുനിർത്തുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് "മൊട്ട ഗ്ലോബൽ" ഒമാൻ കോഡിനേറ്റർ ബിപിൻ കോന്നി പറഞ്ഞു.  

നിറം, തടി, മെലിച്ചിൽ, മുടികൊഴിച്ചിൽ, ശാരീരിക വൈകല്യങ്ങൾ എന്നിവയുടെ പേരിൽ ബോഡി ഷെയിമിംഗ് അഥവാ ശരീര നിന്ദ അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഈ ഭൂമിയിലുണ്ട് അവർക്കുവേണ്ടി ശബ്ദമുയർത്തുന്നതിനായി ഒക്ടോബർ 2 മുതൽ ആരംഭിച്ച സ്റ്റോപ്പ് ബോഡി ഷെയിമിങ് എന്ന രാജ്യാന്തര തലത്തിലുള്ള ക്യാമ്പയിൻ ഒക്ടോബർ 20ന് കോഴിക്കോട് ബിച്ചിൽ വെച്ച് സമാപിക്കുകയാണ്. 

ക്യാമ്പയിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും സ്റ്റോപ്പ് ബോഡി ഷെയിമിങ് എന്ന പ്ലക്കാടുമായി മൊട്ട ഗ്ലോബൽ മെമ്പർമാർ അണി നിരക്കുകയുണ്ടായി. ഒരുപാട് സെലിബ്രിറ്റികളും, കാർട്ടൂണിസ്റ്റുകളും, എഴുത്തുകാരും തങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൊണ്ട് ക്യാമ്പയിനെ ശ്രദ്ധേയമാക്കി. 2024 ആഗസ്റ്റ് 11 ന് ത്യശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വെച്ചാണ് സംഘടനയുടെ പിറവി. 

ഓണത്തിന് ത്യശ്ശൂരിലെ പുലിക്കളിയുടെ ഭാഗമായും 100 മൊട്ടകൾ അണിനിരക്കുകയുണ്ടായി. 20 രാജ്യങ്ങളിലായി 700 ലധികം ആളുകൾ ഈ ഓർഗനൈസേഷനിൽ ഉണ്ട്. മനുഷ്യൻ്റെ ശാരീരികവും, മാനസികവും, സാമൂഹികവും, സാംസ്‌കാരികവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ഈ സന്നദ്ധ സംഘടനയുടെ പ്രഥമ ലക്ഷ്യം.



⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി  https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News