Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടിയു) ജില്ല സമ്മേളനം എപ്രിൽ 29, 29 തിയ്യതികളിൽ '

11 Feb 2025 09:21 IST

UNNICHEKKU .M

Share News :




മുക്കം: (കോഴിക്കോട്)മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 28,29 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കും. സമ്മേളന ഭാഗമായി മോട്ടോർ മേഖലയിലെ തൊഴിലാളികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഈ മേഖലയിലെ പ്രശനങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുന്ന വേദികളും, പ്രതിനിധി സമ്മേളനം,യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. സമ്മേളന പ്രഖ്യാപന കൺവെൻഷൻ എസ്.ടി.യു സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് ഉൽഘാടനം ചെയ്തു. കേന്ദ്ര ബജറ്റിനെ ചുവട് പിടിച്ച് സംസ്ഥാന ധന മന്ത്രി അവതരിപ്പിച്ച ബജറ്റ് പൂർണ്ണമായും തൊഴിലാളി ദ്രോഹ പരമാണെന്ന് അദ്ദേഹം പറഞ്ഞു.കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾ,ഇലക്ട്രിക് വാഹനങ്ങൾ,15 വർഷം കഴിഞ്ഞ വാഹനങ്ങൾ എന്നിവക്ക് നികുതി വർധിപ്പിച്ചത് ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് യൂ.എ ഗഫൂർ അധ്യക്ഷത വഹിച്ചു.ജന സെക്രട്ടറി ഇ.ടി.പി ഇബ്രാഹീം സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന ജന സെക്രട്ടറി 

എൻ.കെ.സി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി അബ്ബാസ്,കെ.പി.സി ഷുക്കൂർ,മജീദ് വടകര,

ഹമീദ് മടവൂർ,അഷ്റഫ്കല്ലാച്ചി,

റിയാസ് അരിക്കാട്,

ഷഫീക്ക് രാമനാട്ടുകര',മുഹമ്മദ് ശാഫി നല്ലളം,ബഷീർകുന്ദമംഗലം,റമീസ് ഫറോക്ക്,അഷ്റഫ് കോറോത്ത്,റഫീക്ക് പി.കെ കുറ്റ്യാടി എന്നിവർ സംസാരിച്ചു ഷഫീക്ക് ബേപ്പൂർ നന്ദി പറഞ്ഞു.

Follow us on :

More in Related News