Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖുർആൻ ഫെസ്റ്റിൽ ഹാട്രിക്ക് വിജയ കിരീടം:അൽ മദ്രസ്സത്തുൽ ഇസ്ലാമിയക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി.

04 Feb 2025 11:33 IST

UNNICHEKKU .M

Share News :



മുക്കം: കേരള മദ്രസ്സ എഡുക്കേഷൻ ബോർഡ് സംഘടിപ്പിച്ച സബ് ജില്ല ഖുർആൻ ഫെസ്റ്റിൽ ഹാട്രിക്ക് വിജയവുമായി കിരീടം നേടിയ ചേന്ദമംഗല്ലൂർ അൽ മദ്രസ്സ ത്തൂൽ ഇസ്ലാമിയക്ക് ചേന്ദമംഗല്ലൂർ ഗ്രാമം ഊഷ്മളമായ വരവേൽപ്പ് നൽകി. എൽ. പി, യൂ പി , ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി 218 പോയൻ്റിൽ ജേതാക്കളായത്. മദ്രസ്സ മാനേജ്മെൻ്റും, പിടിഎയും , നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന സ്വീകരണം അക്ഷരാർത്ഥത്തിൽ ഗ്രാമത്തിന് വർണ്ണാഭമായ വരവേൽപ്പായി. ചൊവ്വാഴ്ച രാവിലെ മദ്രസ്സ അങ്കണ ത്തിൽ നിന്ന് വിദ്യാർത്ഥികളുടെ വിജയ ഘോഷയാത്രയോടെ തുടങ്ങി ഇസ്ലാഹിയ നൂ ബ്ലോക്ക് കെട്ടിടത്തിന് സമീപം റോഡിൽ സമാപിച്ചു. പ്രിൻസിപ്പാൾ കെ പി. ഇൽയാസ്, നജീബ്, അത്താവുല്ല', സാജിത , സജ്ന , ഫഹ് മി

ടീച്ചർ, സക്കീന, മൈമൂന, കെ.പി ഷഫീഖ്, കെ.ഷാമിൽ മാസ്റ്റർ, ഐ. ഹസ്സൻ മാസ്റ്റർ, ഷാഹുൽ ഹമീദ്, ഫരീദ ,നർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മാന ചടങ്ങ് ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ.സുബൈർ ഉദ്ഘാടനം ചെയ്തു. മദ്രസ്സക്കുള്ള 'ഓവറോൾ ട്രോഫി പ്രിൻസിപ്പാൾ കെ.ടി ഇൽയാസിന് അദ്ദേഹം കൈമാറി.

പി.ടി.എ പ്രസിഡണ്ട് എഎം നിസാമുദ്ദിൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും കെ. സുബെർ, എ എം നിസാമുദ്ദിൻ ,മുജീബ് ക ടാമ്പള്ളി, ഇ.കെ. നഈമ്,എം. ഉണ്ണിച്ചേക്കു എന്നിവർ വിതരണം ചെയ്തു. ഖുർആൻ എക്സിബിഷൻ വിജയികൾക്കുള്ള ഉപഹാരങ്ങൾ മുൻ പ്രിൻസിപ്പാൾ സി. ഇസ്ഹാഖ് സമ്മാനിച്ചു.ഖുർആൻ എക്സിബിഷന് പ്രധാന പങ്ക് വഹിച്ച ഇഫ്തിക്കാർ കടാമ്പള്ളി, നഫീല 

ൈസ്, ഫെമിന സഫ് വാൻ, ജസ് ലിയ, ഹസീന എന്നിവർക്കുള്ള സ്നേഹ ഉപഹാരം മുൻ പി.ടി.എ പ്രസിഡണ്ട് കെ.ടി റാസി അബ്ദുല്ലയും സമ്മാനിച്ചു.പ്രിൻസിപ്പാൾ കെ.പി. ഇൽയാസ് സ്വാഗതം പറഞ്ഞു., 



.

.  

Follow us on :

More in Related News