Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ ആദ്യമായി മൈഹാർട്ട് സ്റ്റാർകെയറിൽ ഡ്രൈ ടിഷ്യൂ വാൽവ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചു.

04 Feb 2025 11:20 IST

Fardis AV

Share News :


കോഴിക്കോട്: കേരളത്തിൽ ആദ്യമായി മൈഹാർട്ട് സ്റ്റാർകെയറിൽ ഡ്രൈ ടിഷ്യൂ വാൽവ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചു. 70 വയസ്സുള്ള  കോഴിക്കോട് സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടത് വാൽവായ അയോർട്ടിക്ക് വാൽവ് മാറ്റിവെച്ചത്. മൈഹാർട് ഗ്രൂപ്പിന്റെ അതിനൂതന വാൽവ് ചികിത്സ കേന്ദ്രങ്ങളിൽ ഒന്നാണ് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ. 

ഡ്രൈ ടിഷ്യൂ വാൽവ് ശസ്ത്രക്രിയയ്ക്ക്  മൈഹാർട്ട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുകളും സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസ് സ്പെഷ്യലിസ്റ്റുകളുമായ ഡോ. ആശിഷ് കുമാർ എം, ഡോ. എസ് എം അഷ്റഫ് എന്നിവർ നേതൃത്വം നൽകി. 

ഡ്രൈ ടിഷ്യൂ വാൽവ് മറ്റുള്ളതിനെ അപേക്ഷിച്ച് കൂടുതൽ കാലത്തേക്ക് പ്രവർത്തനക്ഷമതയുള്ളതാണ്.


സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുകളായ ഡോ. അലി ഫൈസൽ, ഡോ. പ്രതാപ് കുമാർ എം, ഡോ. സാജിദ് യൂനസ് എൻ, ഡോ. ജയേഷ് ഭാസ്കരൻ, ഡോ. അനീസ് താജുദ്ദീൻ (ഇലക്ട്രോ ഫിസിയോളജിസ്റ്റ്), കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുകളായ ഡോ. മുഹമ്മദ് അമീൻ സി, ഡോ. സുഹാസ് ആലൂർ, ഡോ. വിവേക് ചക്രപാണി വാര്യർ, കാർഡിയോ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റുമാരായ ഡോ. കൃഷ്ണകുമാർ പി എൻ, ഡോ. അഹമ്മദ് മിസ് വർ, കാർഡിയാക് അനസ്തീഷ്യ സീനിയർ കൺസൾട്ടന്റ് ഡോ. സ്മേരാ കോറത്ത് തുടങ്ങിയവരടങ്ങുന്നതാണ് മൈ ഹാർട്ട് ഗ്രുപ്പ് മെഡിക്കൽ സംഘം.


ദക്ഷിണേന്ത്യയിൽ വെല്ലൂർ ആശുപത്രിക്ക് പുറമെ ശസ്ത്രക്രിയ കൂടാതെയുള്ള അയോർട്ടിക്ക്, മൈട്രൽ പൾമനറി, ട്രിക്കസ്പിഡ് എന്നീ നാലു താക്കോൽ ദ്വാര വാൾവ് മാറ്റൽ ശാസ്ത്രക്രിയകളുടെ പരിശീലന

 കേന്ദ്രമായി മൈഹാർട്ട് സെന്റർ അംഗീകാരം നേടിയിരുന്നു.

Follow us on :

More in Related News