Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 13:26 IST
Share News :
പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച 'ചലഞ്ച്' ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്തതിലും മോഹന്‍ലാല്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും മോഹന്‍ലാല്‍ എക്സില്‍ കുറിച്ചു.
മോദി തുടക്കം കുറിച്ച പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മറ്റു പത്തുപേരെ മോഹന്‍ലാല്‍ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. മോഹന്‍ലാല്‍ അടക്കം പത്തുപേരെയാണ് മോദി പ്രചാരണത്തിനായി ക്ഷണിച്ചത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഗായിക ശ്രേയാ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ മാധവന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, രാജ്യസഭാംഗം സുധാ മൂര്‍ത്തി, ഒളിമ്പിക് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായ് ചാനു, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരാണ് മോദി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയ മറ്റുള്ളവര്‍. ഇവര്‍ ഓരോരുത്തരും മറ്റ് പത്തുപേരെ ചലഞ്ച് ചെയ്യണം.
അമിതവണ്ണപ്രശ്നം കൂടിവരുന്ന സാഹചര്യത്തില്‍ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം മന്‍ കീ ബാത്തില്‍ മോദി പറഞ്ഞിരുന്നു. ഈയിടെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേളയിലും പ്രധാനമന്ത്രി ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.