Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊബൈൽ മോഷണം, : ഇതര സംസ്ഥാനക്കാരായ 3 പേർ പിടിയിൽ

27 Nov 2024 13:23 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് മോഷ്ടാക്കൾ പോലീസ് പിടിയിൽ. മൊബൈൽ മോഷ്ടിച്ച ബീഹാർ സ്വദേശികളായ ലാൽജി കുമാർ(25), രാകേഷ് കുമാർ (27), ആളൊഴിഞ്ഞ ഹോട്ടലിൽ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി അനാറുൽ ഷേക്ക് (53) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വല്ലം കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്. ഇവർ രണ്ട് ദിവസം ഇവിടെ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ മുറിയിൽ നിന്ന് ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.

മലമുറിയിൽ പൂട്ടിക്കിടക്കുന്ന ഹോട്ടലിൽ ആളനക്കം കേട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിക്കുമ്പോൾ മോഷ്ടാവ് സാധന സാമഗ്രികൾ ചാക്കിൽ നിറയ്ക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാൾ പറഞ്ഞു. മയ്ക്കു മരുന്ന് കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ പി.എം റാസിഖ്, റിൻസ്. എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News