Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 18:03 IST
Share News :
ചാലക്കുടി: വിജയരാഘവപുരം ആസ്ഥാനമായുള്ള മിഴി സാംസ്കാരിക വേദിയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വി.ആർ. പുരം ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ മിഴിവ് 2024 എന്ന പേരിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പൊതുസമ്മേളനം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനുമായ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രത്നവല്ലി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി സെൻ്റ്. മേരീസ് ഫൊറോന പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ, മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ എം.ജി്. ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു. കാലിക്കറ്റ് സർവ്വകലാശാല മുൻ പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വാസുദേവൻ പനമ്പിള്ളി, സാമൂഹ്യ പ്രവർത്തകനായ യു.എസ്. അജയകുമാർ, മിമിക്രി കലാകാരൻ കലാഭവൻ ജയൻ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. കവിത സോമൻ, കവികളായ രാജു മേക്കാടൻ, പി.വി. രമേശൻ, ചിത്രകാരനും കലാസംവിധായകനുമായ സുരേഷ് മുട്ടത്തി, കൺവീനർ ദിലീപ് ദിവാകരൻ, ട്രഷറർ അൽ അമീൻ നാലകത്ത് എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി മിഴി സാംസ്കാരിക വേദി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോംമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ പൊതുസമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി. മെഗാ മാർഗ്ഗംകളി, പ്രമുഖ ഫോക്ക് മ്യൂസിക് ബാൻഡ് ആയ തൃശ്ശൂർ കളിയരങ്ങ് അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ ഗ്രാമോത്സവത്തിന് മാറ്റ് കൂട്ടി.
Follow us on :
Tags:
More in Related News
Please select your location.