Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി പ്രതി പരപ്പനങ്ങാടി സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു

13 Jul 2026 10:49 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോധിയെ വധിക്കുമെന്ന് ഭീഷണിപെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ കരിപ്പോട്ട് ജനാർദ്ധൻ മകൻ മിഥുൻ (42)പോലീസ് കസ്റ്റഡിയിലെടുത്ത് മാനസിക രോഗ കേന്ദ്രത്തിൽ അടച്ചു.


 പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ദ്രങ്ങൾ

ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്.


സംഭവത്തിൽ ഇതോടെ ശക്തമായി പ്രതിക്കെതിരെ കേസ്സെടുക്കണമെന്ന ആവശ്യം ഉയർന്നു. ഇന്നലെ മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്ട്രർ ചെയ്യുകയായിരുന്നു


പിന്നീട് ഇന്നലെ രാത്രി 12.30 ഓടെ പരപ്പനങ്ങാടി പോലീസ് ചെട്ടിപ്പടി കുപ്പിവളവിലെ വീട്ടിലെത്തി മിഥുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിച മൊബൈൽ ഫോണും കണ്ടത്തി. പിന്നീട് ഇയാളെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടർന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

ഇയാൾക്കെതിരെയും വീട്ടുകാർക്കെതിരെയും അക്രമം ഭയന്ന് നടപടി വേഗത്തിലാക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം.


 ഇയാളുടെരൂപം കണ്ടപ്പോൾ  മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേഷ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരം പ്രചരണങ്ങൾ നടത്തിയ കേന്ദ്രങ്ങൾക്കെതിരെയും അന്വേഷണം നടത്തി കേസ്സെടുത്തതായി പോലീസ് പറഞ്ഞു


ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.

സംസ്ഥാന പൊലീസ് ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്ന പേരില്‍ കേസ് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി പ്രവർത്തകർ എൻ ഐ എയ്‌ക്ക് പരാതി നല്‍കിയിരുന്നു.


സംഭവത്തെ തുടർന്ന് വിദ്വേഷ

പ്രചരണങ്ങൾ നടത്തിയവർക്കെതിരെയും, മിഥുനെതിരെയും കേസെടുത്ത് ജയിലിലടക്കണമെന്നാവശ്യപെട്ട് എസ്.ഡി.പി.ഐ. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നതിനിടെയാണ് രാത്രി ഇന്നലെ 12.30 ഓടെ സംഭവത്തിൽ നടപടിയുണ്ടാവുന്നത്. ഇതിനെ തുടർന്ന് ഇന്നത്തെ പ്രതിഷേധം മാറ്റിവെച്ചതായി എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടിയും സെക്രട്ടറി ഫൈസൽ പുളിക്കലകത്തും അറിയിച്ചു.

Follow us on :

More in Related News