Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം

13 Jul 2026 13:41 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പാലത്തിങ്ങൽ

കിരനല്ലൂർ ന്യു കട്ട് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് പൊതുജനങ്ങൾക്കും, സന്ദർശകർക്കും ബുദ്ധിമുട്ടാവുകയും പകർച്ചവ്യാധിയുൾപ്പെടെയുള്ള

രോഗങ്ങൾ പടരുന്നതിനും സാധ്യത ഏറെയാണ്.


പാലത്തിൻ്റെ ഫില്ലറുകളിൽ ഒട്ടേറെ മാലിന്യമാണ് അടിഞ്ഞുകൂടിയിട്ടുള്ളത്.

മരങ്ങളും മാലിന്യങ്ങളും അടക്കം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങൾ പടരുന്നതിന് കാരണമാകും എന്ന് നാട്ടുകാരും ഭയപ്പെടുന്നു.

ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുർറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറിക്കും ജലസേചന വകുപ്പിനും പരാതികൾ നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.


മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.




Follow us on :

More in Related News