Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 14:03 IST
Share News :
കൊല്ലം : കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. ഇന്നലെ രാത്രി 8.30ന് കൊല്ലം പളളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം നടന്ന റിസപ്ഷനിലാണ് അടിയുണ്ടായത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൂട്ട അടിയില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.