Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടാക്ക സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്: സാമൂഹിക പ്രതിബദ്ധതയുടെ മാതൃക.

18 Mar 2025 01:02 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ കലാ-സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും കഴിഞ്ഞ പതിനെട്ടു വർഷത്തിലധികമായി നിറസാന്നിധ്യമായ കോട്ടയം ഡിസ്‌ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (KODACA) ഡി റിങ് റോഡിലുള്ള റോയൽ ഗാർഡൻസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

ശ്രദ്ധേയമായി. 


ഖത്തറിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാർഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ആദരിച്ചുകൊണ്ട് അവർക്കായാണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. ചടങ്ങിൽ അവർക്ക് ഗിഫ്റ്റ് വൗച്ചറുകളും, ഭക്ഷ്യ കിറ്റുകളും സമ്മാനിക്കുകയും ഇഫ്താർ വിരുന്നു നൽകി ആദരിക്കുകയും ചെയ്‌തു. 


നാനൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ഐ. സി. സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൾറഹ്മാൻ, കെ.ബി.എഫ് പ്രസിഡന്റ് അജി കുരിയാക്കോസ്, വിവിധ സംഘടനകളുടെ ഭാരവാഹികളും ഖത്തറിലെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. കേരള ലോകസഭാ മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടി നടത്തിയ ആശംസാ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, കൊഡാക്ക പേട്രണും, ഐ.സി. ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ റഷീദ് അഹമ്മദ്, ക്യു.എഫ്എം റേഡിയോ നെറ്റ്‌വർക്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 


ജോർജ്ജ് ജോസഫ് (ജനറൽ സെക്രട്ടറി), ടിജു, അബ്ദുൽ കരീം,ടോണി, നിഷാദ്, മഞ്ജു മനോജ്, സിനിൽ ജോർജ്ജ് , രഞ്ജു അനൂപ് , ജിറ്റോ, നീതു വിപിൻ റോയ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.



Follow us on :

More in Related News