Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്ഭുത പ്രതിഭാസം: വീടിനകത്ത് "ചൂടുവെള്ള ഉറവ"

29 Apr 2024 17:35 IST

- MOHAMED YASEEN

Share News :

ഇബ്ര: അടുത്തിടെ പെയ്ത കനത്ത മഴക്ക് പിന്നാലെയാണ് തന്റെ വീട്ടിൽ ഈ പ്രതിഭാസം ദൃശ്യമായിത്തുടങ്ങിയതെന്ന് ഇബ്രയിലെ ജറൂഫ് അൽ നഹ്ദി എന്ന സെയ്ഹ് അൽ ശഖബീത്ത് പറയുന്നു. 

വീടിന്റെ താഴെ നിലയിൽ (ഗ്രൗണ്ട് ഫ്‌ളോർ) നിന്നും വരുന്ന ചൂടുവെള്ള ഉറവയെന്ന പ്രതിഭാസത്തിന്റെ ഞെട്ടലിലാണ്, ഇന്നും ഈ പ്രതിഭാസം നിലയ്ക്കാതെ തുടരുകയാണ്. വീട്ടിൽ നിന്നും പ്രത്യേകം പൈപ്പ് വെച്ചാണ് വെള്ളം പുറത്തേക്ക് ഒഴിവാക്കുന്നത്.

വീടിന് സമീപത്ത് വാദിയെ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് മാത്രമല്ല അർദ്ധ പർവത പ്രദേശമാണ് ഇവിടം. ഹാളിന്റെ അടിയിൽ നിന്നും വെള്ളം ഉയരുന്നതും ദിവസേന വെള്ളത്തിന്റെ അളവ് കൂടുന്നതും കണ്ട് ഞെട്ടിയിരിക്കുകയാണ് അൽ നഹ്ദി. 


നഗരസഭ നിർദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും മാപ്പുകളും പാലിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിന് കുഴിയെടുക്കുമ്പോൾ വെള്ളത്തിന്റെയോ കിണറിന്റേയോ പഴയ ഫലജിന്റെയോ അടയാളമോ മറ്റോ ഉണ്ടായിട്ടുമില്ല. നിർമാണം ആരംഭിക്കുന്നതിന് മുമ്പ് നഗരസഭയിൽ നിന്നും വിദഗ്ധർ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. 1.5 മീറ്റർ ആഴത്തിലാണ് അടിത്തറയുള്ളത്. ഇതുമാത്രമല്ല, സമീപത്തെ ഒരു വീടിനെയും ഇത്തരമൊരു പ്രതിഭാസം ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


വീടിനകത്തെ ചൂടുവെള്ള ഉറവ കണ്ടപ്പോൾ മഴയെ തുടർന്നാണെന്ന് കരുതിയ ജറൂഫ് അൽ നഹ്ദി, മഴയും വാദിയും നിലച്ചാൽ തറയിൽ നിന്നുള്ള ഉറവയും നിലയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദിവസം കഴിയും തോറും ഉറവയിൽ നിന്നുള്ള ജലത്തിന്റെ അളവ് ഉയരുകയായിരുന്നു. ഇത് 1.5 മീറ്റർ വരെ ഉയരത്തിലെത്തി. ചൂട് വെള്ളമാണ് ഉറവയിൽ നിന്ന് വന്നുകൊണ്ടിരുന്നത്.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടിനകത്തേക്ക് ഉറവയിൽ നിന്നുള്ള വെള്ളം കയറുന്നത് തുടരുകയാണ്. വീടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയുന്നത് ചെറിയ പമ്പുകൾ സ്ഥാപിച്ചെങ്കിലും ഇവ മതിയാകാതെ വന്നപ്പോൾ കൂടുതൽ ശക്തിയുള്ള പമ്പുകൾ ഉപയോഗിക്കുകയാണിപ്പോൾ. പക്ഷേ, ജല നിരപ്പ് കുറയുന്നില്ലെന്ന് മാത്രമല്ല, വെള്ളത്തിന്റെ ചൂട് കൂടുകയും ചെയ്യുന്നതായി ജറൂഫ് അൽ നഹ്ദിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Follow us on :

More in Related News