Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറില്‍ അംഗീകൃത പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം.

28 Apr 2024 05:09 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറില്‍ അംഗീകൃത ടാക്‌സി ആപ്പുകള്‍ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം.

യൂബർ, കർവ ടെക്‌നോളജീസ്, ക്യു ഡ്രൈവ്, ബദർ, ആബർ, സൂം റൈഡ്, റൈഡ് എന്നി കമ്പനികളാണ്  രാജ്യത്തിനകത്തു പാസഞ്ചർ ട്രാൻസ്പോർട്ട് സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള ഇലക്ട്രോണിക് ആപ്ലിക്കേഷൻ കമ്പനികളായി ഗതാഗത മന്ത്രാലയം ലിസ്റ്റ് ചെയ്തിട്ടുള്ളത്. 


ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, മന്ത്രാലയം പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Follow us on :

Tags:

More in Related News