Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലാളികൾക്ക് പരാതികൾ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് തൊഴിൽ മന്ത്രാലയം

21 Oct 2024 17:42 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: തൊഴിലാളികൾക്ക് അവരുടെ പരാതികൾ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് തൊഴിൽ മന്ത്രാലയം. 

അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികൾ പരിഹരിക്കാൻ സംവിധാനം ഒരുക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

തൊഴിലുടമ തനിക്കെതിരെയെടുത്ത തീരുമാനത്തിനെതിരെ തൊഴിലാളിക്കും തൻ്റെ പരാതികൾ സമർപ്പിക്കാൻ അവസരമുണ്ടാകും. പരാതികൾ ആദ്യം നേരിട്ട് മാനജേർക്ക് സമർപ്പിക്കണം. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ പരാതിക്ക് മാനേജർ നേരിട്ട് മറുപടി നൽകണം. മറുപടി ലിഭിച്ചില്ലെങ്കിൽ തൊഴിലാളിക്ക് തൻ്റെ പരാതി തൊഴിലുടമക്കോ അവരുടെ പ്രതിനിധിക്കോ സമർപ്പിക്കാം. ഈ വിഷയത്തിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിലുടമയോ അവരുടെ പ്രതിനിധിയോ ഈ കേസിൽ തീരുമാനമെടുക്കാൻ ബാധ്യസ്ഥനാണ്.

ഈ ഘട്ടത്തിലും ബന്ധപ്പെട്ടവരുടെ പ്രതികരണം ലഭിച്ചില്ലെങ്കിൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനിലേക്ക് ഒരു സെറ്റിൽമെന്റ് അപേക്ഷ സമർപ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നും അന്യായമായ നിയമ നടപടികൾക്ക് വിധേയമാകുന്നില്ലെന്നും ഇതുവഴി ഉറപ്പുവരുത്താനാകും.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News