Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബാക്കി മറ്റും: മന്ത്രി ഡോ ആർ ബിന്ദു

16 Nov 2024 18:48 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബാക്കി മാറ്റുമെന്ന് കേരളം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. മസ്‌കറ്റ് റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അക്ഷരം 2024 സാംസ്‌കാരിക മഹാമേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേരളത്തിൽ നിന്നു ഉന്നത- പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കുറിച്ച് ചോദിച്ചപ്പോൾ. ഇന്ത്യയിൽ നിന്നും ഓരോ വർഷവും 12 ലക്ഷം വിദ്യാർത്ഥികൾ ആണ് ഉന്നതവിദ്യാഭ്യാസ പഠനത്തിനായി രാജ്യം വിടുന്നതെന്നും ഇതിൽ കേരളത്തിൽ നിന്നും വെറും നാലു ശതമാനം പേർ മാത്രമാണ് ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ തക്കവിധം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനവിനാണ് ഇപ്പോൾ കൂടുതൽ പരിഗണനയെന്നും മന്ത്രി പറഞ്ഞു. 

ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ സർവകലാശാലകളിൽ വിദേശ-അന്യസംസ്ഥാന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു കിഫ്‌ബി പക്തധിയിൽ ഉൾപ്പെടുത്തി 250 ഇന്റർനാഷ്ണൽ നിലവാരത്തിലുള്ള ഹോസ്റ്റൽ മുറികൾ കേരളത്തിലെ വിവിധ സർവകലാശാല ക്യാമ്പസുകളിൽ നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷകളിൽ അപാകതകളെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കേരളത്തിലെ ഉന്നത രീതിയിലുള്ള മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശന പരീക്ഷകൾ നടത്താൻ കേരളം തന്നെ തയ്യാറാണെന്നും .. ഇത് നടത്താൻ കേരളത്തെ അനുവദിക്കണം എന്ന് കാണിച്ച് കത്തയച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News