Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"പ്രതിഭാസംഗമം"

21 Dec 2024 21:31 IST

WILSON MECHERY

Share News :

ചാലക്കുടി:

 മുകുന്ദപുരം താലൂക്ക് എൻഎസ്എസ്   കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കുഴുർ, അന്നമനട, കൊരട്ടി,ചാലക്കുടി കൊടകര, കോടാലി മേഖലകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കുന്നതിനായി "പ്രതിഭാസംഗമം" നടത്തി. ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ് പി രവി ഉദ്ഘാടനം നിർവഹിച്ചു. മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: ഡി ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്‌ കൃഷ്ണകുമാർ സ്വാഗതവും കെ ബി മുരളീധരൻ നന്ദിയും പ്രകാശിപ്പിച്ച. യോഗത്തിൽ പി ആർ അജിത് കുമാർ, ആർ ബാലകൃഷ്ണൻ, എൻ ഗോവിന്ദൻകുട്ടി, സുനിൽ കെ മേനോൻ, ബിന്ദു ജി മേനോൻ,താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി മിനി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News