Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 21:28 IST
Share News :
കടുത്തുരുത്തി :സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആയുഷ്
മിഷന്റെ നേതൃത്വത്തില്‍ എസ്.സി./എസ്.റ്റി. വിഭാഗങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. എസ്. റ്റി. വിഭാഗങ്ങള്‍ക്കായുള്ള ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് രാമപുരം പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മാത്തച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സിന്ധുമോള്‍ ജേക്കബ്, സണ്ണി പുതിയിടത്ത്ചാലില്‍, പി.എം.മാത്യു, സ്മിത അലക്സ്, പി.എന്‍.രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.
എസ്.സി. വിഭാഗക്കാര്‍ക്കായുള്ള ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ഇലയ്ക്കാട് എസ്.സി. കോളനിയില്‍ വച്ച് നടത്തി. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജീനാ സിറിയക്ക്, സിന്‍സി മാത്യു, ജയ്മോന്‍ റോബര്‍ട്ട്, മത്തായി മാത്യു, ശശിധരന്‍ നായര്‍, സച്ചിന്‍ സദാശിവന്‍, ഷിബു പോതമാക്കില്‍ എന്നിവര്‍ പങ്കെടുത്തു.
എസ്.റ്റി. വിഭാഗങ്ങള്‍ക്കായുള്ള ഹോമിയോ മെഡിക്കല്‍ ക്യാമ്പ് മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല അദ്ധ്യക്ഷത വഹിച്ചു. . ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.