Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 17:29 IST
Share News :
ആനകുഴിക്കര : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അനകുഴിക്കര മിനാർ ടി എം ടി കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകളും കോംട്രസ്റ്റ് കണ്ണാശുപത്രി കോഴിക്കോടിൻ്റെ സഹകരണത്തോടെ നേത്ര പരിശോധനയും സംഘടിപ്പിച്ചു.
പ്രൊജക്ട് ഡോക്ടർ സൂരജ്, പെരുവയൽ ഫാമിലി ഹെൽത് സെൻ്ററിലെ JHI ഇന്ദുലേഖ, തലക്കുളത്തൂർ ICTC കൗൺസിലർ ഷമിൻലാൽ, Lt ബെസി ഷെൽന എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
കൂടാതെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ക്യാംപ് കോർഡിനേറ്റർ സുജേഷ് ടി. പി, ഡോ: നോജ്ല സി കെ, റെട്രോക്ഷനിസ്റ്റ് ഫർസാന ഫസൽ പി കെ എന്നിവർ നേത്ര പരിശോധനകൾക്കും നേതൃത്വം നൽകി.
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ പ്രൊജക്ട് ഡയരക്ടർ നളിനാക്ഷൻ പി.കെ, മാനേജർ അമിജേഷ് കെ വി, മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക കെ എന്നിവരും മിനാർ ടി എം ടി കമ്പനി HR മാനേജർ മുഹമ്മദ് മുസ്തഫ, സേഫ്റ്റി ഓഫീസർ എൽവിൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.