Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 03:54 IST
Share News :
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒഐസിസി ഇൻകാസ് ഖത്തർ, മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചു വിപുലമായ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈദ്യപരിശോധകൾ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷമാണ്. ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം കാത്തുസൂക്ഷിക്കുക, വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്തുക, അതിലൂടെ ആരോഗ്യമാർന്നസമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് ഒ ഐ സി സി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ക്യാമ്പ് നടപ്പിലാക്കുന്നത്.
ഡിസംബർ 20നു ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ക്യാമ്പിൽ പ്രമേഹം, രക്തസമ്മർദ്ദം, എസ്ജിപിടി, എസ്ജിഒടി, ക്രിയാറ്റിൻ, കൊളസ്ട്രോൾ, ദന്തം, നേത്രം തുടങ്ങി ഒട്ടേറെ പരിശോധനകൾ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിട്ടുള്ള ഗൂഗ്ൾ ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/n5gnEjv6i3AsE8bF7
PH#
70617949
70618121
Follow us on :
Tags:
More in Related News
Please select your location.