Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതേതരത്വത്തിന്റെ ശ്വാസം നിലനിർത്താൻ ഇന്ത്യ ജയിക്കട്ടെ; ഖത്തർ ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി.

26 Apr 2024 05:27 IST

- ISMAYIL THENINGAL

Share News :

ദോഹ: ആസന്നമായ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ഒ.ഐ.സി.സി - ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചാരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും യുഡിഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കണമെന്നും ഫോൺ വിളിച്ചും മെസ്സേജുകൾ അയച്ചും അഭ്യർത്ഥിച്ചു. 

ഈ തെരഞ്ഞെടുപ്പ് മതേതര ഇന്ത്യയുടെ ശ്വാസം നിലനിർത്താനുള്ള യുദ്ധമാണെന്ന് ഉപാധ്യക്ഷൻ ചാന്ദിഷ് പൊന്നാനി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. സലീം ഇടശ്ശേരി, നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, അനീസ് വളപുരം, ഇർഫാൻ പകര, വസീം പൊന്നാനി, ഷറഫു ദോഹ, റജീഷ് ബാബു, സൈദ് തെന്നല , ആഷിഖ് അയിരൂർ എന്നിവർ നേതൃത്വം നൽകി. 

Follow us on :

More in Related News