Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 03:17 IST
Share News :
മർവ്വ- ഖത്തർ പള്ളിക്കര പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഈദ് സംഗമം.
ദോഹ : മർവ്വ- ഖത്തർ പള്ളിക്കര പ്രവാസി കൂട്ടായ്മ ഈദ് സംഗമം നടത്തി.
'കളിചിരിയും സൊറപറയലും-2025' എന്ന പേരിൽ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും, കുടുംബങ്ങളും ഈദുൽ ഫിത്വർ ദിനത്തിൽ ഒത്തുചേർന്നത് ഏറെ ശ്രദ്ധേയമായി.
വക്രയിലെ റോയൽ പാലസ് റെസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടികൾ മർവ്വ ഖത്തർ പ്രസിഡണ്ട് വി.പി അൻവർ മൂപ്പന്റെ അദ്ധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ എസ് സി ) മുൻ സെക്രട്ടറി നിഹാദ് അലി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും, ഫസലുദ്ദീൻ പള്ളിക്കരയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.
പ്രവാസിയായിരിക്കെ മരണപ്പെട്ടു പോയ നാട്ടുകാരെ അനുസ്മരിച്ചും, പള്ളിക്കര എന്ന ഗ്രാമത്തിന്റെ പഴയ കാല ചരിത്രവും,ചിത്രങ്ങളും, പ്രശസ്തമായ കാളപൂട്ട് മത്സരം ഉൾപ്പെടെയുള്ള വീഡിയോ പ്രദർശനവും പുതുതലമുറക്ക് വ്യത്യസ്ത അനുഭവമായി. മുസ്തഫ സൈതലവി പട്ടാമ്പി ഈദ് സന്ദേശം നൽകി.
പ്രാദേശിക കൂട്ടായ്മകളുടെ പ്രസക്തിയും, പ്രവാസികൾക്കായുള്ള ഇൻഷുറൻസ്, ക്ഷേമനിധി, നോർക്ക പരിരക്ഷകളെ കുറിച്ചുമുള്ള ബോധവത്കരണം പി എം ഒ പ്രസിഡണ്ടും, പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സിദ്ദിക്ക് ചെറുവല്ലൂർ നിർവഹിച്ചു.
സി.പി.എ.ക്യു പ്രസിഡന്റ് നാസർ മൂക്കുതല, അബ്ദുൽ ഗഫൂർ വട്ടത്തൂർ (മർവ്വ ഖത്തർ അഡ്വയ്‌സറി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബഷീർ കെ.വി (മർവ്വ അഡ്വയ്‌സറി), നവാസ് വട്ടത്തൂർ (മർവ്വ- വൈസ് പ്രസിഡണ്ട്), നജ്ബുദ്ദീൻ തങ്ങൾ, ഉബൈദ് തുടങ്ങിയവർ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സോഷ്യൽ മീഡിയ കോ- ഓർഡിനേറ്റർമാരായ റിയാസ് വി.പി, ഫാസിൽ മയിലാടി, ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമായ ഷമീർ വി.പി,ഗഫൂർ കിളായിൽ, ആബിദ് വി.പി,അലി മക്ക്, ഫാസിൽ എം.വി , ആസിഫ്, റമീസ് പി.വി , നിഷാദ്, ഷഫീക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഫസലുദ്ദീൻ സ്വാഗതവും, ജോ:സെക്രട്ടറി റാഷിദ് മയിലാടി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.