Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 02:58 IST
Share News :
ദോഹ: ഖത്തറിലെ തൃശ്ശൂർ മന്ദലാംകുന്ന് സ്വദേശികളുടെ കൂട്ടായ്മയായ മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു.
അൽ വക്ര എക്സ്പോർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ സംഘടന സെക്രട്ടറി പി.കെ മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വി.ജി ലാൽമോൻ അധ്യക്ഷത വഹിച്ചു. ക്വിഫ് പ്രസിഡന്റ് ഷറഫ് പി.ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
ശംസുദ്ധീൻ പി. എം (റിട്ടയേർഡ് പ്രിൻസിപ്പൽ - എ.ഐ.എച്ച്.എസ്.എസ് പാടൂർ) മുഖ്യ പ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ പ്രദേശത്തെ യുവ സംരംഭകൻ ഷാബിൽ അലിയെ (കോ-ഫൗണ്ടർ തസാമാഹ് ടെക്നോളജി) ആദരിക്കുകയും ചെയ്തു.
സംഘടനയുടെ പ്രധാന ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായ സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം അബ്ദുള്ള തെരുവത്ത് (കേരള ബിസിനസ്സ് ഫോറം അഡ്വൈസറി ബോർഡ് മെമ്പർ) നിർവഹിച്ചു. സംഘടന ട്രഷർ ഇർഫാനുൽ ഹഖ് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെയും , സംഘടന അംഗങ്ങളുടെയും കലാപരിപാടികളും ഓണകളികളും സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം രക്ഷാധികാരി മുജീബ് കിഴക്കൂട്ട്, പ്രസിഡന്റ് വി ജി ലാൽമോൻ, പ്രോഗ്രാം കോർഡിനേറ്റർ ജിഷാദ് ഹൈദരാലി എന്നിവരുടെ നേതൃതത്തിൽ നടന്നു.
Follow us on :
Tags:
More in Related News
Please select your location.