Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 19:31 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ കൊണ്ട് വന്ന് പോലീസ് തെളിവെടുപ്പ് നടത്തി.കുപ്രസിദ്ധ കുറ്റവാളിയും,അന്തർജില്ല മോഷ്ട്ടാവുമായ മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് എന്ന മരപ്പട്ടി മനാഫ്(45)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്‌ത് തെളിവെടുപ്പിനായി കൊണ്ട് വന്നത്.ഇരിങ്ങാലക്കുടയിലെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ഈ മാസം 13-ആം തിയ്യതി(ഞായറാഴ്ച്ച)പുലർച്ചയെയാണ് ആൽത്തറ ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിതുറന്ന് പ്രതി മോഷണം നടത്തിയത്.ഓഫീസ് മുറിയുടെ വാതിൽ പൂട്ട് പൊളിച്ച് ഉപദേവൻമാരുടെ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും കുത്തിതുറന്നിട്ടുണ്ടായിരുന്നു.ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകളെല്ലാം ദിശമാറ്റി വെച്ച നിലയിലായിരുന്നു.വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഗോളകയും,ഭണ്ഡാരത്തിൽ നിന്ന് പണവും നഷ്ടപ്പെട്ടിരുന്നു.അന്നുതന്നെ ആൽത്തറ നാലപ്പാട്ട് റോഡ് എടക്കാട്ട് ബാബുവിൻ്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും,ആറ്റുപുറത്തെ മറ്റൊരു വീട്ടിൽ നിന്ന് സൈക്കിളും മോഷണം പോയിരുന്നു.പിന്നീട് സൈക്കിൾ ഉപേക്ഷിച്ച് ബൈക്കിലാണ് പ്രതി കൃത്യം നടത്തിയതിന് ശേഷം കടന്നുകളഞ്ഞത്.തുടർന്ന് ഗുരുവായൂർ എസിപി എം.കെ.ബിജുവിൻ്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് എസ്എച്ച്ഒ കെ.പി.ആനന്ദ്,എസ്ഐമാരായ ഗോപിനാഥൻ,യൂസഫ്,സാബു,സുധീർ,രാജൻ,സതീഷ് ചന്ദ്രൻ,രതീഷ്കുമാർ,ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.104 സ്ഥലങ്ങളിൽ നിന്നായി 202 ഓളം ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചത്.തിങ്കളാഴ്ച്ച(28-ആം തിയ്യതി) പുലർച്ചെ ചാവക്കാട് പുന്ന ശ്രീഅയ്യപ്പ സുബ്രമണ്യ ക്ഷേത്രം,ചാവക്കാട് നരിയമ്പുള്ളി ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതി സമാനരീതിയിൽ മോഷണം നടത്തിയിരുന്നു.തുടർന്ന് പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇരിങ്ങാലക്കുടയിലെ വാടകവീട്ടിൽ ഉണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ക്ഷേത്രങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.തുടർന്ന് കോടതിയിൽ ഹാജരാക്കി.ജില്ലക്കകത്തും,പുറത്തുമായി 25 ഓളം കേസുകളിലെ പ്രതിയായ മനാഫ് ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വർണവും,നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതിയും കൂടിയാണ്.
Follow us on :
Tags:
More in Related News
Please select your location.