Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാമലനാട് പുതുവത്സരാഘോഷം സംഘടിപ്പി ച്ചു

31 Dec 2024 22:01 IST

Fardis AV

Share News :


കോഴിക്കോട്: 'മാമലനാട് 'വാട്സ് ആപ് കൂട്ടായ്മ സംഘടിപ്പിച്ച പുതുവത്സരാഘോഷം എം.ഇ.എസ് ജില്ലാ പ്രസിഡൻ്റ് പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നളന്ദയിൽ നടന്ന പരിപാടിയിൽ പി.വി അബ്ദുൽ ബഷീർ ഫറോക്ക് അധ്യക്ഷത വഹിച്ചു.കെ.സി ആറ്റക്കോയ തങ്ങൾ മുഖ്യാതിഥിയായി. വിവിധ മേഖലയിൽ മികവു തെളിയിച്ച നിസാർ പൂനൂർ തേക്കിൻ തോട്ടം, ഷഹീർ പള്ളിത്താഴം, റഷീദ് ഏലായി, കെ.പി മജീദ്, കെ.വി ഉസ്മാൻ അലനെല്ലൂർ,കെ.ടി ഇർഷാദ് കൊല്ലം, റഷീദ് ഏലായി, മുഹമ്മദലി കല്ലട, സുരേഷ് മൊകവൂർ, എം. വി സലീം, കെ.ടി അക്ബർ എന്നിവരെ ആദരിച്ചു. ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. എ.കെ ജാബിർ കക്കോടി, എം.അൻവർ അരിപ്ര, റിയാസ് വേങ്ങേരി, ബാബു എരഞ്ഞിപ്പാലം സംസാരിച്ചു. ഫൈസൽ പള്ളിക്കണ്ടി സ്വാഗതവും കെ.പി സക്കീർ നന്ദിയും പറഞ്ഞു.മാജിക് ഷോയും വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.


ചിത്രം: മാമലനാട് വാട്സ് ആപ് കൂട്ടായ്മ പുതുവത്സരാഘോഷം എം.ഇ.എസ് ജില്ലാ പ്രസിഡൻ്റ് പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News