Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാശ്മിരിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് മടക്കയാത്ര ആരംഭിച്ചു.

11 May 2025 21:19 IST

UNNICHEKKU .M

Share News :



- എം.ഉണ്ണിച്ചേക്കു 

മുക്കം: ( കോഴിക്കോട് ) കാശ്മീരിലെ ബാ രാമുള ജില്ലയിലെ സോപ്പൂര് ഷേർ ഇ കാർഷിക സർവ്വകലാശാല ആൻ്റ് ടെക്നോളജി വിഭാഗത്തിൽ പഠിക്കുന്ന കാശ്മിരിലെ മലയാളി വിദ്യാർത്ഥികൾ കേരള നാട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങി. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.പി യുടെ നേതൃത്വത്തിലും, മറ്റു ഉദ്യോഗസ്ഥരും  ഇടപ്പെട്ടാണ് മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം ജന്മു കാശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായി ബന്ധപ്പെട്ടും വിദ്യർത്ഥികൾക്കുള്ള സുരക്ഷിതമായ യാത്ര സൗകര്യവും ഒരുക്കിയതായി ചൂണ്ടികാട്ടി. പാക്കിസ്ഥാൻ്റെ അതിർത്ഥി പ്രദേശമായ ബാരാമുള ഭാഗങ്ങളിൽ ഡ്രോൺ ആക്രമത്തി ൻ്റെയും, സൈറൺഉയർത്തുന്ന ശക്തമായ ശബ്ദവും, മറ്റും കേട്ടും , രാത്രികാലങ്ങളിൽ വൈദ്യുതിയും, വെള്ളവും തടസ്സപ്പെട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ഭീതിയോടെ കഴിയുന്ന കാര്യവും ചൂണ്ടി കാട്ടി, മലയാളി വിദ്യാർത്ഥികൾ ഏങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യവും എൻലെറ്റ് ന്യൂസ് ശനിയാഴ്ച വാർത്തയാക്കിയിരുന്നു. തമിഴ്നാ ട്ടിൽ നിന്ന് അൻപതോളം വിദ്യാർത്ഥികൾ അവരുടെ നാട്ടിലേക്ക് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് യാത്രയായിരുന്നു. തുടർന്ന് ബിഎസ്.സി. എം. എസ്. സി കോഴ്സ്സുകൾക്ക് പഠിക്കുന്ന 22 മലയാളി വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ കഴിഞ്ഞിരുന്നത്. ഇവർ ഇന്ന് (ഞായറാഴ്ച്ച) രാവിലെ സോപ്പൂരിൽ നിന്ന് രാവി 6 മണിക്ക് ജന്മു കാശ്മീർ സർക്കാർ ഏർപ്പാടാക്കിയ പ്രത്യേകബസ്സിൽ യാത്ര ആരംഭിച്ചത്. എട്ട് മണിക്കൂർ നീണ്ട ബസ്സ് യാത്രക്ക് ശേഷം  ഉച്ചക്ക് 1.30 യോടെ ജന്മുകാശ്മീരിലെത്തി. ജന്മുവിലെ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഉദയുടെ നീർദ്ദേശത്തെ തുടർന്ന് ജമ്മു കാശ്മിർ സ്റ്റേറ്റ് ബിംങ്ങ് പ്രസിഡണ്ട് ഹാപ്പി ഗന്ധാവസ്ഥലത്ത് എത്തി വിദ്യാർത്ഥികൾക്ക് ഡൽഹിയിലേക്കുള്ള സ്പഷ്യൽ ബസ്സ് സൗകര്യം ഒരുക്കി കൊടുത്തു. തുടർന്ന് വിദ്യാർത്ഥികളെ ബസ്സിൽ കയറ്റി ഡൽഹിയിലേക്ക് യാത്രയച്ചു. തിങ്കളാഴ്ച്ച പുലർച്ചയോടെ ബസ്സ് ഡൽഹിയിലെത്തുമാണന്ന് അറിയുന്നത്. ശേ ഷം കേരള ഹൗസിൽ വിദ്യാർത്ഥികൾ തങ്ങും. രാത്രി എട്ട് മണിയോടെ കേരള സർക്കാർ സൗകര്യമൊരുക്കി കൊടുത്ത കേരള എക്സ് പ്രസ്സ് ട്രൈയിനിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് യാത്രയാകുമെന്ന് കാർഷിക യൂനിവേഴ്സിറ്റിയിലെ ബി.എസ്.സി വിദ്യാർത്ഥിനിയും, കോഴിക്കോട് ചെറുവാടി സ്വദേശിനി നദ ബഷീർ എൻലൈറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, ആസാം തുടങ്ങി ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന കിടക്കുന്ന ബാരമുള ജില്ലയിലെ സോപ്പൂരിലുള്ള ഷേർ ഇ കാർഷിക സർവ്വകലാശാലയിൽ പഠിക്കുന്നുണ്ട്. കാശ്മിരിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഇതിനകം അവരുടെ വീട്ടുകളിലേക്ക് മടങ്ങിയിരുന്നു. കേരളത്തിലെ 22 വിദ്യാർത്ഥികൾ ബേഗുകൾ റെഡിയാക്കി നാടണിയാനുള്ള ഒരുക്കവുമായി വെള്ളിയാഴ്ച്ച മുതൽ ഹോസ്റ്റലിൽ കാത്ത് കഴിയുകയായിരുന്നു. കാർഷിക സർവ്വകലാശാല അഡ്മി നിസ്ട്രേറ്റിവ് അധികൃതർ പേടിക്കേണ്ട, സുരക്ഷിത ഭാഗമാണന്ന് വിദ്യാർത്ഥികളെ ആശ്വാസിപ്പിച്ചിരുന്നു. വ്യാഴായ്ച്ച വരെ വിദ്യാർത്ഥികൾ സമാധാനത്തോടെ കഴിഞ്ഞിരുന്നത്. ബാരാമുളയിലെ നിയന്ത്രണ രേ ഖഭാഗത്ത് പാക്കിസ്ഥാൻ്റെ ഷെ ല്ലാക്രമണവും, രാത്രിയിലുണ്ടായ ഡ്രോൺ ആക്രമണമടക്കമുള്ള ശബ്ദ മുഖരിതമായ സാഹചര്യം വിദ്യാർത്ഥികളിൽ ഭീതിയുടെ നിഴലിലാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. ചിത്രം: കാശ്മീരിലെ കേരള വിദ്യാർത്ഥികൾ നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് 

Follow us on :

More in Related News