Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 22:38 IST
Share News :
സൊഹാർ: സഹം റദ്ദയിലെ മുജാരിഫിൽ വെച്ച് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട ജില്ലയിലെ കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) മരണപ്പെട്ടു.
പതിനാറ് വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയി വന്നിട്ട് ഏഴ് വർഷമായി നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് മരണം.
വിസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെ വന്നത് നാട്ടിൽ പോകാൻ തടസ്സമായി നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തുവന്നിരുന്ന മുരളി ആരോഗ്യ പ്രശനങ്ങളും കൊണ്ട് നാട്ടിലേക്ക് പോകാനുള്ള നിയമ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു.
കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചു അനുകൂല അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം അപകടമായി വന്നത്.
പിതാവ്: അയ്യപ്പൻ. മാതാവ് :ശാരദ. ഭാര്യ: രാധാമണി. മക്കൾ: ദിയ, നിയ
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. നിലവിൽ നിയമ പ്രശനങ്ങൾ ഉള്ളത് കാരണം നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.