Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ മലയാളിസമൂഹത്തിന് നൊമ്പരമായി രജിലാലിന്റെ അകാല വേർപാട്

15 Oct 2024 11:48 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കഴിഞ്ഞ ദിവസം അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരളവിങ്ങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന രജിലാലിന്റെ (51) വേർപാട് മസ്കറ്റിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. 

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജോലി സംബന്ധമായി യുഎഇ യിലേക്ക് താമസം മാറിയെങ്കിലും രജിലാലിന്റെ സുഹൃത്ത്‌ വലയങ്ങളും ഓർമകളും ഒമാനെ ചുറ്റിപറ്റിയുള്ളതായിരുന്നു. അദ്ദേഹം മരണപെടും മുമ്പ് തന്റെ ഫേസ്ബുക്കിൽ കുറിച്ച അവസാന പോസ്റ്റും ഒമാനിലെ ഓർമ്മകൾ എന്നതായിരുന്നു. 

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ് കൺവീനറയിരുന്ന കാലത്ത് നിരവധി തവണ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള കല സാംസ്‌കാരിക പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ രജിലാലിന് കഴിഞ്ഞിരുന്നു. മികച്ച നേതൃ പാടവവും സംഘാടന മികവും കൊണ്ട് കേരളവിങ്ങിനെ രജിലാൽ ഏറെ കാലം മുന്നോട്ടു നയിച്ചു. 

വ്യക്തമായ രാഷ്ട്രിയനിലപാടുകൾ ഉള്ള കണ്ണൂർ സ്വദേശിയായ രജിലാൽ തന്റെ സൗമ്യമായ ഇടപെടലിലൂടെ രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. തന്റെ ജോലി സ്ഥലം അബുദാബിയിലേക്ക് മാറ്റിയെങ്കിലും മസ്കറ്റിലെ സുഹൃത്തുക്കളുമായി സൗഹൃദം നിലനിർത്തുവാനും അവരുടെ കൂടിച്ചേരലുകളിൽ ഓടിയെത്തുവാനും രജിലാൽ എന്നും ശ്രമിച്ചിരുന്നു. 

മികച്ച വാഗ്മിയും എഴുത്തുകാരനുമായ രജിലാലിന്റെ അപ്രതീക്ഷിത വിടവാങ്ങൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും ഇനിയും ഉൾകൊള്ളാൻ ആയിട്ടില്ല. രജിലാലിന്റെ ഭാര്യ മായയെയും മക്കളായ ലാൽകിരണിനെനയും നിരഞ്ചനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് അവർ. 

നിരവധി മലയാളികൾ താമസിക്കുന്ന സഹത്ത് ഒരു ഇന്ത്യൻ സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച് കൊണ്ടു അത് യാഥാർത്ഥ്യമാക്കുന്നതിൽ നേതൃത്വ പരമായ പങ്ക് വഹിച്ച രജിലാൽ സഹം ഇന്ത്യൻ സ്കൂളിൻ്റെ പ്രഥമ പ്രസിഡണ്ടായിരുന്നു.

രജിലാലിന്റെ ആകസ്മികമായ മരണത്തിൽ ലോക കേരള സഭാംഗങ്ങളായ വിത്സൻ ജോർജ്ജ്, ബാലകൃഷ്ണൻ കുന്നിമ്മേൽ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരളവിഭാഗം കൺവീനർ സന്തോഷ്‌ കുമാർ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്കുമാർ, കൈരളി ഒമാൻ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധിപേരും സംഘടനകളും അനുശോചനം അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News