Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 02:42 IST
Share News :
സലാല: സലാല കെഎംസിസി നാല്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് "മലപ്പുറം കപ്പ് സീസൺ 3" അൽ വാദി ഗൾഫ് സ്റ്റേഡിയത്തിൽ തുടക്കമായി.
എട്ടോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സാപ്പിൽ FC, Spica FC, SFC സലാല, Telly Boys FC തുടങ്ങിയ ടീമുകൾ സെമിയിൽ പ്രവേശിച്ചു.
അടുത്ത വ്യാഴാഴ്ച രാത്രി 11.30ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബു അൽ ദഹബ് ക്ലിനിക്ന്റെ മാനേജിങ് പാർട്ണറും -ഓപറേഷൻ മാനേജറുമായ സന്തോഷ് കുമാർ കിക്ക് ഓഫ് നടത്തി തുടക്കം കുറിച്ച ചടങ്ങിൽ മുൻകാല ഫുട്ബോളർമാരായ സൈനുദ്ധീൻ, അലി ചാലിശ്ശേരി എന്നിവർ വിശിഷ്ട വ്യക്തിത്ത്വ ങ്ങളായിരുന്നു.
കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൌക്കത്ത് പുറമണ്ണൂർ, ജനറൽ സെക്രട്ടറി റഹീം താനാളൂർ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് Jah, ടീ ടൈം ഓപ്പറേഷൻ മാനേജർ സലാം, Dr. നിസ്‌താർ, അടക്കമുള്ള നിരവധി പ്രമുഖകർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.
മത്സരങ്ങൾക്ക് ശിഹാബ് കാളികാവ്, ഷമീർ ചേളാരി, നാസർ ആലത്തിയൂർ, മുജീബ് കുറ്റിപ്പുറം, ശുഹൈബ് മാഷ്, കാസിം കോക്കൂർ അടക്കമുള്ള ജില്ലാ കെഎംസിസി നേതാക്കൾ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.