Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മജ്ലിസ് സബ് ജില്ല ഖുർആൻ ഫെസ്റ്റ്: ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയക്ക് ഓവറോൾ കിരീടം

03 Feb 2025 11:43 IST

UNNICHEKKU .M

Share News :

എം. ഉണ്ണിച്ചേക്കു .

മുക്കം: വഴിയാണ് ഖുർആൻ, വഴികാട്ടിയും എന്ന തലക്കെട്ടിൽ  കേരള മജ്ലിസ്സ് തഅലീമുൽ ഇസ്ലാമി സംഘടിപ്പിച്ച പ്രഥമ സബ് ജില്ല തല ഖുർആൻ ഫെസ്റ്റിൽ ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ ഓവറോൾ കിരീടം നേടി. 218 പോയൻ്റുകൾ നേടി കടുത്ത മത്സരത്തിലൂടെ ചേന്ദമംഗല്ലൂർ എ . എം. ഐ പ്രഥമ കിരീടം ചൂടിയത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഗ്രൂപ്പ് ഇനങ്ങളിൽ യഥാക്രമം 35, 31, 57,65, 30 എന്നി പോയ ൻ്റുകളുമായി വിജയ മേധാവിത്വം കരസ്ഥമാക്കിയത്. 151 പോയൻ്റുകൾ നേടി ആഥിതേയരായ കൊടുവള്ളി ഇസ്ലാമിയ സെക്കണ്ടറി മദ്രസ്സ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം 143 പോയൻ്റുകളുമായി ഓമശ്ശേരി അൽ മദ്രസ്സത്തുൽ ഇസ്ലാമിയയും നേടി. പതിനേ ഴ് മദ്രസ്സകളിൽ നിന്ന് 250 ലേറെ വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചു.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ട്രോഫികൾ സമ്മാനിച്ചു. കോഴിക്കോട് സൗത്ത് മേഖല ' കെ എം ബി പ്രസിഡണ്ട് ശിഹാബുൽ ഹഖ് അധ്യക്ഷത വഹിച്ചു. നേരത്തെ മത്സരങ്ങൾ പി.ടി.എ റഹിം എം.എൽ എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡണ്ട്  വി.പി. ബഷീർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ഹസീന എളങ്ങോട്ടിൽ, ഹഫ്സത്ത് ബഷീർ, ജമാഅത്തെ ഇസ്ലാമി കൊടുവള്ളി ഏരിയ പ്രസിഡണ്ട് പി.ടി ഉസ്മാൻ മാസ്റ്റർ, എ. അബ്ദുല്ലത്തീഫ്, എം.പി. അബ്ദു റഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു. മദ്രസ്സ പ്രിൻസിപ്പാൾ നൗഫൽ കരുവം പൊയിൽ സ്വാഗതവും, കെ.പി.സി സാലിഹ് നന്ദിയും പറഞ്ഞു. ഫൈസൽ പുതുക്കുടി, ഷമീം കാവിൽ , റഹിം വലിയ പറമ്പ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News